കാഞ്ഞിരംകുളം: കോൺഗ്രസ് കാഞ്ഞിരംകുളം ബ്ലോക്ക് കമ്മിറ്റിക്ക് വേണ്ടി നിർമിച്ച ഒാഫിസ് 'സ്വർണമ്മ സ്മാരക ഇന്ദിര ഭവൻ' മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ബാർ മുതലാളിമാരുടെ സർക്കാറാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്നതെന്ന് ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ആർ. ശിവകുമാർ അധ്യക്ഷത വഹിച്ചു. മുൻ സ്പീക്കർ എൻ. ശക്തൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, എം. വിൻസെൻറ് എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിജയംകൊയ്ത സ്കൂളുകൾക്കും പുരസ്കാരങ്ങൾ നൽകി. എന്നാൽ ബ്ലോക്ക് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരോദ്ഘാടനത്തിൽനിന്ന് കോൺഗ്രസ് ഐ ഗ്രൂപ് നേതാക്കൾ വിട്ടുനിന്നു. പ്രതിപക്ഷനേതാവിെൻറ ഉൾപ്പടെയുള്ള ഐ ഗ്രൂപ്പിലെ നേതാക്കളുടെ ചിത്രങ്ങൾ നോട്ടീസിലും ഫ്ലക്സ് ബോർഡുകളിലും ഉൾപ്പെടുത്തിയില്ല. 30 വർഷം ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിരുന്ന നേതാവിനെയും ഐ ഗ്രൂപ്പിലെ പ്രദേശിക നേതാക്കളെയും അവഗണിച്ചു, തുടങ്ങിയ കാരണങ്ങൾ കാട്ടിയായിരുന്നു ബഹിഷ്കരണം. അതേസമയം കാഞ്ഞിരംകുളം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.