തിരുവനന്തപുരം: തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ ഉച്ചക്ക് മൂന്നിന് ശേഷം തിരുവനന്തപുരം സൗത്ത് ഡിവിഷൻ ഓഫിസിൽ നടക്കും. തിരുവനന്തപുരം സൗത്ത് ഡിവിഷനിലെ തപാൽ സേവനങ്ങൾ സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികൾ അദാലത്തിൽ സമർപ്പിക്കാം. പരാതികൾ 2017 സെപ്റ്റംബർ 15നകം തീയതിക്കകം കിട്ടത്തക്കവിധം, ബി. പത്മകുമാർ, സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫിസസ്, തിരുവനന്തപുരം സൗത്ത് ഡിവിഷൻ തിരുവനന്തപുരം-36 എന്ന വിലാസത്തിൽ അയക്കണം. കവറിന് മുകളിൽ തപാൽ അദാലത് എന്ന് രേഖപ്പെടുത്തണം. കരാർ ജീവനക്കാർക്ക് വാക് ഇൻ-ഇൻറർവ്യൂ തിരുവനന്തപുരം: കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ (സി.എം.എഫ്.ആർ.ഐ) പ്രവർത്തിക്കുന്ന തിരുവനന്തപുരം വിഴിഞ്ഞം ഗവേഷണ കേന്ദ്രത്തിൽ വിദഗ്ധ കരാർ ജീവനക്കാരുടെ (നാഷനൽ ഫിഷറീസ് ഡെവലപ്മെൻറ് ബോർഡ് െപ്രാജക്റ്റ്) ഒഴിവുകളിലേക്ക് ഒക്ടോബർ നാലിന് വാക് ഇൻ-ഇൻറർവ്യൂ നടത്തും. നിയമനം വിഴിഞ്ഞത്തുതന്നെയാണ്. അഞ്ച് ഒഴിവുകളുണ്ട്. നാലുവർഷത്തേക്കാണ് നിയമനമെങ്കിലും പദ്ധതി കാലാവധി കഴിഞ്ഞാൽ നിയമന കാലയളവും അവസാനിക്കും. 21നും 45 വയസ്സിനുമിടയിൽ പ്രായവും 10ാംക്ലാസ് വിജയവും ഹാച്ചറി ജോലികളിലും കടൽ കൂട് കൃഷിയിലും അറിവും പരിചയവും ഉള്ള വ്യക്തികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. നീന്തൽ പരിജ്ഞാനവും കടലിൽ ജോലി ചെയ്യാനുള്ള സന്നദ്ധതയും അഭിലഷണീയ യോഗ്യതകളാണ്. ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി എത്തണം. രേഖകളുടെ പകർപ്പും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും ഇൻറർവ്യൂ സമയത്ത് ബയോഡാറ്റക്കൊപ്പം സമർപ്പിക്കണം. ഇൻറർവ്യൂവിൽ പങ്കെടുക്കുന്നവർക്ക് ടി.എ/ഡി.എ എന്നിവ നൽകുന്നതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.