കെട്ടിട നിർമാണ അപേക്ഷകൾ ദിവസവും സ്വീകരിക്കണമെന്ന്​ മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: മറ്റ് അേപക്ഷകൾ സ്വീകരിക്കുന്നതുപോലെ എല്ലാ ദിവസവും കെട്ടിട നിർമാണ ചട്ടങ്ങൾ അനുസരിച്ചുള്ള അപേക്ഷകൾ തിരുവനന്തപുരം നഗരസഭ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. അപേക്ഷയിൽ കാലതാമസം കൂടാതെ അനുമതി നൽകി നിർമാണം പൂർത്തിയാക്കിയ കെട്ടിടങ്ങൾക്ക് കരം നിശ്ചയിച്ച് കെട്ടിട നമ്പർ നൽകാൻ നടപടി സ്വീകരിക്കണമെന്നും കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് നിർദേശിച്ചു. പദ്ധതി നിർമാണത്തി​െൻറ തിരക്ക് ചൂണ്ടിക്കാണിച്ച് പൊതുജനങ്ങളിൽനിന്ന് കെട്ടിടനിർമാണ അപേക്ഷ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കമീഷൻ നഗരസഭാ സെക്രട്ടറിയിൽനിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. നഗരസഭ സോണൽ ഒാഫിസുകളിൽ ഒാവർസിയർമാരുടെ എണ്ണം കുറവാണെന്നും ദിവസവും കെട്ടിടനിർമാണ അപേക്ഷ സ്വീകരിക്കുന്നത് അപ്രായോഗികമാണെന്നും റിേപ്പാർട്ടിൽ പറയുന്നു. പദ്ധതി നിർവഹണത്തി​െൻറ പേരിൽ അപേക്ഷ സ്വീകരിക്കാതിരിക്കുന്നത് നിയമവിരുദ്ധമാണ്. സേവനാവകാശ നിയമം നിലനിൽക്കുന്ന സംസ്ഥാനത്ത് സമയബന്ധിതമായി ഇവ പരിഹരിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.