നെയ്യാറ്റിൻകരയിൽ നിയമംലംഘിച്ച് വാഹന പരിശോധന വ്യാപകം

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലും സമീപപ്രദേശത്തും നിയമം ലംഘിച്ചുള്ള വാഹന പരിശോധന വ്യാപകം. കോടതി ഉത്തരവ് പാലിക്കപ്പെടാതെയാണ് വാഹനപരിശോധന തുടരുന്നത്. വളവുകളിലും ദേശീയപാതക്കരികിലും പൊലീസ് വാഹനം ഒളിച്ചിട്ടാണ് പരിശോധന. ഹൈവേ പൊലീസാണ് ദേശീയപാതക്കരികിൽ പലപ്പോഴും ഇത്തരത്തിൽ പരിശോധന നടത്തുന്നത്. നെയ്യാറ്റിൻകര സബ്ഡിവിഷനിലെ പൊലീസ് സ്റ്റേഷനുകളിലാണ് ഇത്തരത്തിൽ പരിശോധന വ്യാപകമാകുന്നത്. ഒരുസമയം ഒരു വാഹനമേ പരിശോധിക്കാവൂ എന്ന നിയമവും ലംഘിക്കപ്പെടുന്നു. പരിശോധനസമയം വാഹനങ്ങളുടെ ക്യൂപാടില്ല, ഇതി​െൻറ പേരിൽ ഗതാഗതതടസ്സമുണ്ടാകരുത്, ഓഫിസർ വാഹനത്തി​െൻറ അടുത്തെത്തിയായിരിക്കണം പരിശോധിക്കേണ്ടത്, യാത്രക്കാരോട് മാന്യമായി പെരുമാറണം തുടങ്ങിയവയാണ് നിർദേശമെങ്കിലും ഇതൊന്നും ബാധകമല്ലെന്ന തരത്തിലാണ് വാഹന പരിശോധന. ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന നിർദേശത്തെ തുടർന്നാണ് കോട്ടതികക്കൽ നാടകം അരങ്ങേറുന്നത്. ബാലരാമപുരത്തിനും അമരവിള ദേശീയപാതക്കിടയിലുമായി പകലും രാത്രിയിലും ഹൈവേ പൊലീസ് നടത്തുന്ന വാഹനപരിശോധന നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നിയമംലംഘനം കണ്ടെത്തിയാൽ അതി​െൻറ സ്വഭാവം ൈഡ്രവർമാരോട് വിശദീകരിക്കണം, റിപ്പോർട്ടിൽ ഉദ്യോഗസ്ഥ​െൻറ പേരും ഒപ്പും സീലും ഐ.ഡി നമ്പറും വ്യക്തമാക്കണം എന്നൊക്കെയാണ് ചട്ടങ്ങളെങ്കിലും ഉദ്യോഗസ്ഥർ പാലിക്കാറില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.