തിരുവനന്തപുരം: നഗരസഭയുടെ ഭവനരഹിതരുടെയും ഭൂരഹിതരുടെയും ലൈഫ് പദ്ധതി പ്രകാരമുള്ള ആദ്യഘട്ട അപ്പീൽ പരിഗണിച്ചുകൊണ്ടുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എന്തെങ്കിലും ആക്ഷേപം ഉള്ളവർക്ക് പുതുതായി ഉൾപ്പെടുത്തുന്നതിനും അനർഹരെ ഒഴിവാക്കുന്നതിനും ഇൗമാസം 16 വരെ ജില്ല കലക്ടർ മുമ്പാകെ അപ്പീൽ സമർപ്പിക്കാം. അധ്യാപക ഒഴിവ് കല്ലറ: മിതൃമ്മല ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പെങ്കടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.