തിരുവനന്തപുരം: ബി.ഡി.എസ് പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍നിന്ന് ബ്ലാങ്ക് ചെക്ക് വാങ്ങിയാല്‍ നടപടിയുണ്ടാകുമെന്ന് സ്വാശ്രയ ഡെൻറല്‍ കോളജുകള്‍ക്കും ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയുടെ മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും നൽകിയ പരാതികള്‍ പരിഗണിച്ചാണ് കമ്മിറ്റിയുടെ നടപടി. സമാനമായ പരാതികളില്‍ കഴിഞ്ഞദിവസം ചില സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കും കമ്മിറ്റി നോട്ടീസ് നൽകിയിരുന്നു. ഇത്തരത്തില്‍ ചെക്ക് വാങ്ങുന്നതിനെ തലവരിപ്പണമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നാണ് കോളജുകളെ രാജേന്ദ്രബാബു കമ്മിറ്റി അറിയിച്ചിട്ടുള്ളത്. വരും വര്‍ഷങ്ങളിലെ ഫീസ് തുകയുടെ ഉറപ്പിനായാണ് കോളജുകള്‍ വിദ്യാര്‍ഥികളില്‍നിന്ന് ചെക്കും ബാങ്ക് ഗാരൻറിയും വാങ്ങുന്നത്. മെഡിക്കല്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളില്‍നിന്ന് ഇക്കൊല്ലത്തെ ഫീസിന് മാത്രം ബാങ്ക് ഗാരൻറി വാങ്ങാനാണ് സുപ്രീംകോടതി അനുമതിയുള്ളത്. അഞ്ചുലക്ഷമെന്ന ഇപ്പോഴത്തെ താൽക്കാലിക ഫീസിന് പുറമെ കോടതി അനുവദിച്ചിട്ടുള്ള ആറ് ലക്ഷത്തിന് മാത്രം ബാങ്ക് ഗാരൻറി വാങ്ങാം. അന്തിമമായി നിശ്ചയിക്കുന്ന ഫീസ് അഞ്ചുലക്ഷത്തിന് മുകളിലായാല്‍ അധിക തുകക്ക് ബാങ്ക് ഗാരൻറിക്ക് പകരമുള്ള പണം നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.