തിരുവനന്തപുരം: 2017ലെ ബി.എസ്സി നഴ്സിങ് കോഴ്സിലേക്കും ബി.എസ്സി (എം.എൽ.ടി), ബി.എസ്സി പെർഫ്യൂഷൻ ടെക്നോളജി, ബി.എസ്സി ഒപ്ടോമെട്രി, ബി.പി.ടി, ബി.സി.വി.റ്റി, ബി.എ.എസ്.എൽ.പി, ബി.എസ്.സി എം.ആർ.റ്റി, ബി.എസ്സി മെഡിക്കൽ മൈേക്രാബയോളജി, ബി.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി എന്നീ പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുമുള്ള മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെൻറ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട വിദ്യാർഥികൾ ഓൺലൈനായി സമർപ്പിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് മൂന്നാംഘട്ട അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചത്. ഇത് സ്വാശ്രയ നഴ്സിങ്, പാരാമെഡിക്കൽ കോളജുകളിലേക്കുള്ള അവസാനഘട്ട അലോട്ട്മെൻറാണ്. മൂന്നാംഘട്ട അലോട്ട്മെൻറ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോംപേജിൽ ലഭ്യമാണ്. ഹോംപേജിൽനിന്ന് വിദ്യാർഥികൾ അലോട്ട്മെൻറ് മെമ്മോയുടെ പ്രിൻറൗട്ട് നിർബന്ധമായും എടുേക്കണ്ടതാണ്. വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെൻറ് ലഭിച്ച കോഴ്സ്, കോളജ്, അലോട്ട്മെൻറ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർഥിയുടെ അലോട്ട്മെൻറ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത ഫീസ് സെപ്റ്റംബർ 14, 15 തീയതികളിൽ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളിലൊന്നിലോ ഒാൺലൈൻ പേയ്മെൻറ് മുഖാന്തരമോ ഒടുക്കി അലോട്ട്മെൻറ് ലഭിച്ച കോളജിൽ 15ന് വൈകീട്ട് അഞ്ചിന് മുമ്പ് ഹാജരാകണം. തെരഞ്ഞെടുത്ത എസ്.ബി.െഎ ശാഖകളുടെ ലിസ്റ്റ് മേൽപറഞ്ഞ വെബ്സൈറ്റിൽ ലഭ്യമാണ്. നിശ്ചിതസമയത്തിനകം പ്രവേശനംനേടാത്ത വിദ്യാർഥികളുടെ അലോട്ട്മെൻറും ബന്ധപ്പെട്ട സ്ട്രീമിൽ (നഴ്സിങ് സ്ട്രീം/പാരാമെഡിക്കൽ സ്ട്രീം) നിലവിലുള്ള ഹയർ ഓപ്ഷനുകളും റദ്ദാകുന്നതാണ്. കുറിപ്പ്: മൂന്നാംഘട്ട അലോട്ട്മെൻറ് സ്വാശ്രയ നഴ്സിങ്/പാരാമെഡിക്കൽ കോളജുകളിലേക്കുള്ള അവസാന അലോട്ട്മെൻറ് ആയതിനാൽ ഈ ഘട്ടത്തിൽ സ്വാശ്രയ നഴ്സിങ്/പാരാമെഡിക്കൽ കോളജുകളിലേക്ക് അലോട്ട്മെൻറ് ലഭിക്കുന്ന പക്ഷം വിദ്യാർഥികൾ അതത് കോളജുകളിൽ 2017 സെപ്റ്റംബർ 15ന് വൈകീട്ട് അഞ്ചിനുള്ളിൽ അഡ്മിഷൻ നേടിയിരിക്കേണ്ടതും പ്രസ്തുത കോളജിൽ പഠനം തുടരേണ്ടതുമാണ്. അല്ലാത്തപക്ഷം േപ്രാസ്പെക്ടസ് ക്ലോസ് 13 (എ) പ്രകാരമുള്ള പിഴ ഒടുക്കാൻ ബാധ്യസ്ഥരായിരിക്കും. ഇവർ പ്രവേശനപരീക്ഷ കമീഷണർക്ക് അടച്ച ഫീസ് തിരികെലഭിക്കാൻ അർഹരായിരിക്കില്ല. സർവിസ് വിഭാഗം അപേക്ഷകരുടെ റാങ്ക് ലിസ്റ്റ് ബന്ധപ്പെട്ട അധികാരികൾ ലഭ്യമാക്കുന്ന മുറക്ക് ഇതിലേക്കുള്ള അലോട്ട്മെൻറ് നടത്തുന്നതാണ്. മിംസ് കോളജ് ഒാഫ് അലെയ്ഡ് ഹെൽത്ത് സയൻസ്, മിംസ് അക്കാദമി, വാഴയൂർ പുതുേക്കാട് പി.ഒ മലപ്പുറം എന്ന സ്വകാര്യ സ്വാശ്രയ കോളജിലെ ബി.സി.വി.ടി, ബി.എസ്സി പെർഫ്യൂഷൻ ടെക്നോളജി കോഴ്സുകളിലേക്കുള്ള അലോട്ട്മെൻറ് താൽക്കാലികവും IA No. 9780/2017 IN WP(C) No. 37007/2016 ന്മേലുള്ള ഹൈകോടതിയുടെ അന്തിമ വിധിക്ക് വിധേയവുമായിരിക്കും. സർക്കാർ/അഡ്മിഷൻ ആൻഡ് ഫീ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് പ്രസ്തുത കോഴ്സുകൾക്ക് ബാധകമാകുന്നതാണ്. നിശ്ചിതസമയത്തിനകം പ്രവേശനംനേടിയ വിദ്യാർഥികളുടെ വിവരങ്ങൾ കോളജ് അധികാരികൾ അംഗീകരിച്ച് 15ന് വൈകീട്ട് 5.30ന് മുമ്പ് പ്രവേശന പരീക്ഷ കമീഷണർക്ക് ഓൺലൈൻ അഡ്മിഷൻ മാനേജ്മെൻറ് സിസ്റ്റം (OAMS ) മുഖേന സമർപ്പിക്കണം. ഹെൽപ് ലൈൻ നമ്പറുകൾ: 0471 2339101, 2339102, 2339103, 2339104.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.