ശാസ്താംകോട്ട: പമ്പിങ് മെയിനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ പുന്നക്കാട്, പനപ്പെട്ടി, ഭരണിക്കാവ് ടൗൺ, പുന്നമൂട്, മുതുപിലാക്കാട്, കക്കാക്കുന്ന് എന്നീ പ്രദേശങ്ങളിൽ ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങുമെന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ശോഭായാത്ര ചവറ: ബാലഗോകുലത്തിെൻറ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ചവറ മേഖലയിൽ വർണാഭമായ ശോഭായാത്ര നടന്നു. ഫ്ലോട്ടുകളും വിവിധ കലാരൂപങ്ങളും വാദ്യമേളങ്ങളും ഉറിയടി സംഘങ്ങളും ഉണ്ണിക്കണ്ണന്മാർക്ക് അകമ്പടിയേകി. പന്മനയിൽ നടന്ന ശോഭായാത്ര ചിറ്റൂരിൽ കൊട്ടാരത്തിൻകടവ് ഞാറുവേലിൽ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് പടനയിൽ ക്ഷേത്രം, കന്നിട്ടക്കടവ്, കറുകയിൽ ക്ഷേത്രം വഴി പൊന്മന പീടികയിൽ ശ്രീകൃഷ്ണക്ഷേത്രത്തിൽ സമാപിച്ചു. പന്മന ശിവാനന്ദപുരം ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ശോഭായാത്ര ആണുവേലിൽ ക്ഷേത്രത്തിൽ സമാപിച്ചു. പന്മന ആശ്രമത്തിൽനിന്ന് ആരംഭിച്ച ശോഭായാത്ര കണ്ണൻകുളങ്ങര ക്ഷേത്രത്തിൽ സമാപിച്ചു. വടക്കുംതലമേക്ക് നടന്ന ശോഭായാത്ര താഴയിൽ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് വെറ്റമുക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. വടക്കുംതല തെങ്ങിൽ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ശോഭായാത്ര പുത്തേത്ത് ക്ഷേത്രത്തിൽ സമാപിച്ചു. കൊല്ലക താഴത്ത് കാവിൽനിന്ന് ആരംഭിച്ച ശോഭായാത്രയും കൊല്ലക വേലായുധൻകാവിൽനിന്ന് ആരംഭിച്ച ശോഭായാത്രയും പുത്തേത്ത് ക്ഷേത്രത്തിൽ സമാപിച്ചു. തെക്കുംഭാഗത്ത് നടന്ന ശോഭായാത്ര നടക്കാവ് ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു. മുകുന്ദപുരത്തു നടക്കുന്ന ശോഭായാത്ര ആറാട്ട് ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് മാടൻനട ക്ഷേത്രത്തിൽ സമാപിച്ചു. ചവറയിൽ നടന്ന ശോഭായാത്ര അറയ്ക്കൽ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് ചവറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. പുത്തൻകോവിൽ തോട്ടിൻകര ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ശോഭായാത്ര ചവറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. നീണ്ടകരയിൽ നടന്ന ശോഭായാത്ര വെളിത്തുരുത്ത് ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് പരിമണം ക്ഷേത്രത്തിൽ സമാപിച്ചു. പുത്തൻതുറ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ശോഭായാത്ര പരിമണം ക്ഷേത്രത്തിൽ സമാപിച്ചു. തേവലക്കരയിൽ നടന്ന ശോഭായാത്ര ശോഭായാത്ര ചേനങ്കരമുക്കിലെത്തി ഒന്നിച്ച് തെക്കൻഗുരുവായൂർ ക്ഷേത്രത്തിലെത്തി സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.