സ്കൂൾ ശതാബ്​ദി മന്ദിരം ഉദ്​ഘാടനം 14ന്

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ബോയ്സ് ആൻഡ് ഗേൾസ് സ്കൂളുകളുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും ശതാബ്ദി മന്ദിരത്തി​െൻറ ഉദ്ഘാടനവും വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സമാപനംകുറിച്ച് 14ന് വൈകീട്ട് മൂന്നിന് ലാലാജി ജങ്ഷനിൽനിന്ന് ഘോഷയാത്ര ആരംഭിക്കും. തുടർന്ന് 4.30ന് സ്കൂൾ ഗ്രൗണ്ടിൽ സമ്മേളനം ആരംഭിക്കും. എം.പിമാരായ കെ.സി. വേണുഗോപാൽ, കെ. സോമപ്രസാദ്, എം.എൽ.എമാരായ ആർ. രാമചന്ദ്രൻ, കോവൂർ കുഞ്ഞുമോൻ, എൻ. വിജയൻപിള്ള എന്നിവർ പങ്കെടുക്കും. നഗരസഭ ചെയർപേഴ്സൺ എം. ശോഭന അധ്യക്ഷത വഹിക്കും. 2015 ഫെബ്രുവരി മൂന്നിന് വി.എസ്. അച്യുതാനന്ദൻ, വി.എം. സുധീരൻ, ജോർജ് ഓണക്കൂർ എന്നിവർ ചേർന്ന് തിരിതെളിയിച്ചതോടെയാണ് ശദാബ്ദി ആഘോഷത്തിന് തുടക്കം കുറിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.