ഓച്ചിറ: ക്ലാപ്പന ഗ്രാമപഞ്ചായത്തിൽ ലൈഫ്മിഷൻ ഭവനനിർമാണപദ്ധതി പട്ടികയിൽ അന്വേഷണം നടത്തി പുതുക്കി പുനഃപ്രസിദ്ധീകരിച്ച കരട് ലിസ്റ്റ് പഞ്ചായത്ത് ഒാഫിസിൽ പരിശോധനക്ക് ലഭ്യമാണ്. പട്ടികയിൽ ആക്ഷേപം ഉള്ളവർക്ക് 16 വരെ ജില്ല കലക്ടർക്ക് അപേക്ഷ സമർപ്പിക്കാം. കുളത്തൂപ്പുഴയിലേക്കുള്ള പുതിയ ബസ് സർവിസ് ഇന്നുമുതൽ അഞ്ചൽ: കെ.എസ്.ആർ.ടി.സി ചടയമംഗലം ഡിപ്പോയിൽനിന്ന് ആയൂർ, പൊലിക്കോട്, തടിക്കാട്, പനച്ചവിള, അഞ്ചൽ വഴി കുളത്തൂപ്പുഴയിലേക്കുള്ള പുതിയ ബസ് സർവിസ് ചൊവ്വാഴ്ച രാവിലെ 5.50ന് ആരംഭിക്കും. ഒറ്റ ട്രിപ് മാത്രമാണുള്ളത്. ഇടയം, അറയ്ക്കൽ, മലമേൽ, തേവർതോട്ടം, തടിക്കാട് മേഖലയിലെ ജനങ്ങളുടെ നിരന്തരമായ ആവശ്യമായിരുന്നു ഇത്. അറയ്ക്കൽ സംയുക്ത പുരുഷ സ്വയംസഹായസംഘത്തിെൻറ നിവേദനത്തെതുടർന്നാണ് ബസ് സർവിസ് അനുവദിച്ചത്. വിദ്യാർഥിയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്ഥാപിച്ച ബാനറുകള്‍ നശിപ്പിച്ചു * പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം പത്തനാപുരം: പ്ലസ് വൺ വിദ്യാർഥിനിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഉയര്‍ത്തിയ ബാനറുകള്‍ നശിപ്പിച്ചതായി പരാതി. വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജു -ബീന ദമ്പതികളുടെ മകള്‍ റിന്‍സിയെ വീട്ടിലെ കിടപ്പുമുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടതായി കണ്ടെത്തിയത് ജൂലൈ 29നാണ്. ഒരുമാസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ചാണ് പ്രദേശത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് പ്രതിഷേധം ആരംഭിച്ചത്. പഞ്ചായത്തിെൻറ വിവിധ പ്രദേശങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകളും പോസ്റ്ററുകളും പതിപ്പിക്കുകയും ചെയ്തിരുന്നു. കുടുംബശ്രീ യൂനിറ്റുകളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും നേതൃത്വത്തില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളാണ് കഴിഞ്ഞദിവസം വൈകീട്ട് നാലുമണിയോടെ നശിപ്പിച്ചത്. പ്രദേശവാസികളായ രണ്ടുപേരാണ് അക്രമത്തിന് പിന്നിലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇവരുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസും കുടുംബശ്രീയും പരാതി നല്‍കിയെങ്കിലും അന്വേഷിക്കാനോ പ്രതികളെ പിടികൂടാനോ പൊലീസ് തയാറായില്ലെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.