തിരുവനന്തപുരം: . ചൊവ്വാഴ്ച വൈകീട്ട് 4.30 മുതൽ ആരംഭിക്കുന്ന വർണശബളമായ ശോഭായാത്രകൾ നഗരവീഥികളെ ഭക്തിസാന്ദ്രമാക്കും. നഗരത്തിലെ ശോഭായാത്ര പാളയംഗണപതി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് കിഴക്കേക്കോട്ടയിൽ സമാപിക്കും. വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തുന്ന ശോഭായാത്രകൾ സംഗമിച്ച് മഹാശോഭായാത്രയായാണ് കിഴക്കേകോട്ടയിൽ സമാപിക്കുന്നത്. ശ്രീകൃഷ്ണ വേഷംധരിച്ച് കുരുന്നുകൾ അണിനിരക്കും. പുരാണകഥകളെ ആസ്പദമാക്കി നിശ്ചലദൃശ്യങ്ങൾ വിവിധ വാദ്യമേളങ്ങൾ, കലാരൂപങ്ങൾ എന്നിവ ശോഭായാത്രയിൽ മിഴിവ് പകരും. വൈകീട്ട് നാലിന് പാളയം ഗണപതി ക്ഷേത്രത്തിന് സമീപം ശിൽപി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം നിർവഹിക്കും. വൈകീട്ട് മുതൽ ആരംഭിക്കുന്ന ശോഭായാത്രയോടനുബന്ധിച്ച് എം.ജി റോഡ് ഉൾപ്പെടെ പ്രധാന വീഥികളിൽ ട്രാഫിക് പൊലീസിെൻറ നേതൃത്വത്തിൽ മൂന്നുമണി മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.