നേമം: മകെൻറ വിവാഹം ക്ഷണിക്കാൻ കല്ലിയൂരെത്തിയ വീട്ടമ്മയുടെ 12,800 രൂപയടങ്ങിയ പഴ്സ് പൊലീസിെൻറ അവസരോചിതമായ ഇടപെടലിലൂടെ മണിക്കൂറുകൾക്കകം തിരികെ ലഭിച്ചു. നെടുമങ്ങാട് വേേങ്കാട് സൺനഗർ വിജയവിലാസത്തിൽ ബാബുരാജിെൻറ പത്നി വിജയകുമാരി മകൻ വിപിൻ രാജിെൻറ വിവാഹം ക്ഷണിക്കാനാണ് കല്ലിയൂരുള്ള ബന്ധുവിെൻറ വീട്ടിലെത്തിയത്. ഉച്ചക്ക് മൂന്നോടെ കല്ലിയൂർ സർവിസ് സഹകരണബാങ്കിന് മുന്നിലെ ബസ് സ്റ്റോപ്പിലെത്തി കിഴക്കേകോട്ടക്ക് ബസ് കാത്തുനിൽക്കുകയായിരുന്നു. ബസ് വന്നപ്പോൾ അതിൽ കയറാനുള്ള ധിറുതിക്കിടയിലാണ് കൈയിലുണ്ടായിരുന്ന പഴ്സ് നിലത്തുവീണത്. ഇതറിയാതെ ബസിൽ കയറിയ ഇവർ ടിക്കറ്റിന് പണം നോക്കുേമ്പാഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഉടനെതന്നെ ബസിൽ നിന്നിറങ്ങി കല്ലിയൂർ ബസ് സ്േറ്റാപ്പിൽ തിരിച്ചെത്തി പഴ്സ് നോക്കിയെങ്കിലും കണ്ടെത്താനായില്ല. ആ സമയം ഡ്യൂട്ടിക്ക് പോകാനായി എത്തിയ നേമം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഒാഫിസർമാരായ സന്തോഷ് പി.എസും ശ്രീകാന്ത് സി.എസും വീട്ടമ്മയോട് കാര്യം തിരിക്കി. തുടർന്ന് കല്ലിയൂർ സർവിസ് സഹകരണബാങ്കിെൻറ സി.സി.ടി.വി ക്യാമറ പരിശോധിച്ചു. വീട്ടമ്മയുടെ കൈയിൽനിന്ന് താഴെവീണ പഴ്സ് ഒരു വഴിയാത്രക്കാരൻ എടുക്കുന്നത് കണ്ടെത്തി. നേമം എസ്.െഎ സജിയെ പൊലീസ് ഉദ്യോഗസ്ഥർ വിവരം അറിയിച്ചു. വിഡിയോ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി അന്വേഷണം ആരംഭിച്ചു. പണം കൈക്കലാക്കിയ ആളുടെ ദൃശ്യങ്ങളുമായി സമീപപ്രദേശങ്ങളിലെ ഒാേട്ടാസ്റ്റാൻറുകളിലും ജങ്ഷനുകളിലും ചായക്കടകളിലുമൊക്കെ അന്വേഷിച്ചു. ദൃശ്യത്തിലെ ആളിനോട് സാമ്യമുള്ള ഒന്നുരണ്ടുപേരുടെ വീടുകളിലെത്തിയെങ്കിലും അവരല്ലാത്തതിനാൽ മടങ്ങിപ്പോകേണ്ടിവന്നു. ഇതിനിടയിൽ ഒരു ഒാേട്ടാ ഡ്രൈവറെ വിഡിയോ ദൃശ്യങ്ങൾ കാണിച്ചു. ആ ഡ്രൈവർ നൽകിയ സൂചനയനുസരിച്ച് പണം കൈക്കലാക്കിയ ആളുെട വീട് കണ്ടെത്തി മുഴുവൻ പണവും അയാൾ പൊലീസിനെ ഏൽപിക്കുകയായിരുന്നു. വീട്ടമ്മ നെടുമങ്ങാട്ടുള്ള വീട്ടിലെത്തിയ ഉടൻ പണം ലഭിച്ചുവെന്ന വിവരം പൊലീസ് ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.