പേയാട്: പൊതുനിരത്തുകളിൽ അജ്ഞാതർ സ്ഥിരമായി മാലിന്യമിടുന്നത് നാട്ടുകാർക്ക് തീരാദുരിതമാകുന്നു. വിളപ്പിൽ പഞ്ചായത്തിലെ നൂലിയോട്, ചൊവ്വള്ളൂർ, കരുവിലാഞ്ചി, കാരോട്, ചെറുകോട് വാർഡുകളിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിലും നിരത്തുകളിലുമാണ് മാംസാവശിഷ്ടങ്ങൾ ഉൾെപ്പടെ അറവു മാലിന്യവും മറ്റും കൊണ്ടിടുന്നത്. വിളപ്പിൽശാല പൊലീസും നാട്ടുകാരും വിവിധ െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളും ചേർന്ന് പലയിടത്തും ജാഗ്രത സമിതികൾ രൂപവത്കരിച്ചെങ്കിലും ഇതുവരെ ഇത്തരക്കാരെ കുടുക്കാനായില്ല. രാത്രിയിലും പുലർച്ചയും വാഹനങ്ങളിൽ ഹോട്ടൽ മാലിന്യവും കോഴിവേസ്റ്റും കൊണ്ടിടുന്നതായി നാട്ടുകാർ പറയുന്നു. ഇടക്ക് ചൊവ്വള്ളൂർ തോടിലും ചെക്കിട്ടപ്പാറ തോടിലും മാലിന്യം തള്ളുന്നത് വർധിച്ചപ്പോൾ നാട്ടുകാർ ഉറക്കമിളച്ചിരുന്ന് മാലിന്യമെറിയാനെത്തിയ രണ്ടുപേരെ പിടികൂടിയിരുന്നു. നൂലിയോട് മഹാത്മ െറസിഡൻറ്സ് അസോസിയേഷൻ, വിളപ്പിൽശാല പൗരസമിതി, ശ്രീകണ്ഠ ശാസ്താ ക്ഷേത്രം, വിളപ്പിൽശാല ഗവ. യു.പി സ്കൂൾ പി.ടി.എ എന്നിവർ ഇതുസംബന്ധിച്ച് പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.