കുളങ്ങൾ 'കൊതുകുവളർത്തൽ' കേന്ദ്രമാകുന്നു

ബാലരാമപുരം: ബാലരാമപുരത്തും സമീപ പ്രദേശങ്ങളിലും കുളങ്ങൾ 'കൊതുക് വളർത്തൽ' കേന്ദ്രമാകുന്നു. നീർത്തടങ്ങളുടെ സംരക്ഷണം നിലച്ചതാണ് നാശത്തിലേക്ക് നയിക്കുന്നത്. കുളങ്ങളുടെ സംരക്ഷണത്തിനു വേണ്ടി ഫണ്ടുകൾ വകയിരുത്തുമെങ്കിലും സംരക്ഷിക്കപ്പെടാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ബാലരാമപുരം ജങ്ഷന് സമീപത്തെ കച്ചേരിക്കുളം കാടും മാലിന്യവും നിറഞ്ഞ് നാശത്തി​െൻറ വക്കിലാണ്. കുളം കൊതുകി​െൻറ വിഹാര കേന്ദ്രമായതോടെ ദുരിതത്തിലായത് പ്രദേശവാസികൾ. നിരവധി കുളങ്ങളിൽ മലിനജലത്തെ പൊതിഞ്ഞ് കുളവാഴകൾ സമൃദ്ധമായി വളർന്നിട്ടുണ്ട്. കച്ചേരിക്കുളം സ്വകാര്യ കെട്ടിട ഉടമകൾ നികത്താനുള്ള ശ്രമം തുടരുമ്പോഴും നടപടി സ്വീകരിക്കാതെ അധികൃതർ മൗനം പാലിക്കുകയാണെന്നും ആരോപണമുണ്ട്. കുളങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ അടുത്ത വേനലിലും ജലക്ഷാമം പ്രദേശത്ത് രൂക്ഷമാകും. പ്രദേത്ത് 27 കുളങ്ങളുണ്ടെങ്കിലും കൈയേറ്റം നടന്നിട്ടുണ്ടെന്ന് പറയപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.