തൊഴിലുടമയെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി അറസ്​റ്റിൽ

തിരുവനന്തപുരം: മണ്ണന്തല സ്വദേശിയും ഹൃേദ്രാഗിയുമായ തൊഴിലുടമയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ഫോർട്ട് പൊലീസ് പിടികൂടി. മണക്കാട് കരമന കീഴാറന്നൂർ ടി.സി 21/875 പനയിൽ വീട്ടിൽനിന്ന് കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷന് സമീപം വിഷ്ണു ഭവനിൽ താമസിക്കുന്ന കുമാർ എന്ന അടുപ്പ് കുമാറിനെയാണ് (48) അറസ്റ്റ് ചെയ്തത്. തൊഴിലുടമ ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സിക്കുകയാണെന്ന് അറിയാവുന്ന പ്രതി മനഃപൂർവം ദേഹോപദ്രവമേൽപിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഇൻസ്പെക്ടർ എ. അജിചന്ദ്രൻ നായർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രിൻസിപ്പൽ എസ്.െഎമാരായ ഷാജിമോൻ, കിരൺ, മുഹമ്മദ് താഹ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.