കൊട്ടിയം: തലയും ഉടലും വേർപെട്ട് അഴുകിയനിലയിലുള്ള കൂറ്റൻ . ഇരവിപുരം പള്ളിനേര് ഭാഗത്താണ് ശനിയാഴ്ച തിമിംഗലത്തിെൻറ ജഡം കണ്ടത്. രണ്ട് പുലിമുട്ടുകൾക്കിടയിലായാണ് അടിഞ്ഞുകിടന്നത്. ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. 20 അടിയോളം നീളം വരും. കപ്പൽ ഇടിച്ചതാകാമെന്നാണ് സംശയിക്കുന്നത്. ജഡത്തിന് മാസങ്ങളോളം പഴക്കംവരും. അഴുകിയനിലയിൽ ആയതിനാൽ ഇത് നീക്കംചെയ്യുക പ്രയാസമാണ്. ഇവിടെ തീരം ഇല്ലാത്തതിനാൽ കുഴിച്ചിടുകയും എളുപ്പമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.