കൊല്ലം: ഒരുമ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സൗഹൃദസംഗമം വേറിട്ടതായി. വിശിഷ്ടാതിഥികളും പെങ്കടുക്കാനെത്തിയവരും പരസ്പരം ഹസ്തദാനം നൽകിയാണ് ചടങ്ങ് ആരംഭിച്ചത്. സൗഹൃദസംഗമം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷ സംസ്കാരം വളർത്തേണ്ടത് കാലഘട്ടത്തിെൻറ ആവശ്യകതയാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ ഉയർന്നുവരുന്ന പ്രതിലോമകരമായ വെല്ലുവിളികളെ നേരിടാൻ മതേതര ജനാധിപത്യ സ്നേഹികൾ ഒന്നിക്കേണ്ടതുണ്ട്. ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങളാണ് ത്യാഗവും സഹിഷ്ണുതയും. നിർഭാഗ്യവശാൽ ഇവ രണ്ടും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാലത്തിൽ 'ഒരുമ' ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഒരുമ പ്രഖ്യാപന ഉദ്ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. സിറ്റി പൊലീസ് കമീഷണർ അജിതാ ബീഗം മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ ഫാ. ഡോ. ഭാനു സാമുവൽ അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ പി.എച്ച്. മുഹമ്മദ് സന്ദേശം നൽകി. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, വിശ്വധർമം എഡിറ്റർ മാർഷ്വൽ ഫ്രാങ്ക്, കെ.ഡി.എഫ് ചെയർമാൻ പി. രാമഭദ്രൻ, കൊല്ലം സെമിനാരി ഡയറക്ടർ ഫാ. സുഗുൺ ജോസഫ് ലിയോൺ, ബെൻസിഗർ റേഡിയോ ഡയറക്ടർ പ്രഫ. ജെ. ജേക്കബ്, എച്ച്.ആർ.പി.എം സംസ്ഥാന പ്രസിഡൻറ് ഡി. മോഹൻദാസ്, ജമാഅത്ത് ഇസ്ലാമി ജില്ല വൈസ് പ്രസിഡൻറ് ഇ.കെ. സിറാജുദ്ദീൻ, പരിസ്ഥിതി ഏകോപന സമിതി ചെയർമാൻ പി.കെ. വിനോദൻ, വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. സൈജു ഹമീദ് എന്നിവർ സംസാരിച്ചു. ഒരുമ കമ്മിറ്റി അംഗം അനീഷ് യൂസുഫ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.