തിരുവനന്തപുരം: തലസ്ഥാനത്തെ ഉത്സവലഹരിയിലാക്കിയ ടൂറിസം വകുപ്പിെൻറ ഓണം വാരാഘോഷം ശനിയാഴ്ച സമാപിക്കും. കൊട്ടിക്കയറിയ ഉത്സവത്തിെൻറ കലാശപ്പൂരത്തിന് വർണാഭമായ ഘോഷയാത്രയാണ് ഒരുക്കിയിരിക്കുന്നത്. വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ ഘോഷയാത്രക്ക് തുടക്കമാകും. തുടർന്ന് വാദ്യോപകരണമായ കൊമ്പ് മുഖ്യകലാകാരന് കൈമാറി താളമേങ്ങൾക്ക് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടക്കം കുറിക്കും. പതിവുപോലെ അശ്വാരൂഢ സേനക്ക് പിന്നിൽ കേരളവേഷം ധരിച്ച 100 പുരുഷന്മാരും കേരളത്തനിമ വിളിച്ചോതുന്ന മോഹിനിയാട്ട നർത്തകിമാരും അണിനിരക്കും. പിന്നിലായി വേലകളി, ആലവട്ടം, വെഞ്ചാമരം, തെയ്യം, കഥകളി, പടയണി, പുലികളി, നീലക്കാവടി, പൂക്കാവടി, ചീന്ത് കാവടി, അമ്മൻകൊട, പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം, ബാൻഡ് മേളം, പെരുമ്പറ മേളം എന്നിവ ഘോഷയാത്രക്ക് മിഴിവേകും. കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ ഫ്ലോട്ടുകൾ ഇത്തവണ ഘോഷയാത്രയിലുണ്ടാകും. ഗ്രീൻേപ്രാട്ടോകോൾ പ്രകാരമാണ് ഫ്ലോട്ടുകളടക്കം ഒരുക്കിയിട്ടുള്ളതെന്ന പ്രത്യേകതയും ഇത്തവണത്തെ ഘോഷയാത്രക്കുണ്ട്. സർക്കാർ വകുപ്പുകളെല്ലാം തങ്ങളുടെ ഫ്ലോട്ടുകളുമായി രംഗത്തെത്തുന്നു. ഒപ്പം ഓണം വാരാഘോഷത്തിന് ചുക്കാൻ പിടിക്കുന്ന ടൂറിസം വകുപ്പ് തങ്ങളുടെ മുഖമുദ്രയായ ചടയമംഗലത്തെ ജടായുപ്പാറയുടെ ആവിഷ്കരണത്തെ ഫ്ലോട്ടായി ഘോഷയാത്രയിൽ എത്തിക്കും. സംസ്ഥാന സർക്കാറിെൻറ പ്രധാനപ്പെട്ട നാല് മിഷനുകൾ ഉൾപ്പെടുന്ന ഫ്ലോട്ടുകൾ എല്ലാവർക്കും സാമൂഹിക സുരക്ഷ, എല്ലാവർക്കും ഭവനം, എല്ലാവർക്കും വൈദ്യുതി, നാടാകെ ജൈവപച്ചക്കറി, ക്ഷേമ പെൻഷൻ, സാമ്പത്തിക ഭദ്രത, വളരൂ കേരളം, പരിസ്ഥിതി സംരക്ഷണം ഉത്തരവാദിത്ത ടൂറിസം, ഗ്രീൻ േപ്രാട്ടോകോൾ, ലഹരി മയക്കുമരുന്നുകൾക്കെതിരെയുള്ള ബോധവത്കരണം, പ്രകൃതി സംരക്ഷണം, എെൻറ മാലിന്യം എെൻറ ഉത്തരവാദിത്തം, റിന്യൂവബിൾ എനർജി എന്നിവയും സർക്കാർ അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ ഫ്ലോട്ടുകളും ഘോഷയാത്രയിൽ അണിനിരക്കും. വി.വി.ഐ.പി പവിലിയൻ യൂനിവേഴ്സിറ്റി കോളജിനുമുന്നിലും വി.ഐ.പി പവിലിയൻ പബ്ലിക് ലൈബ്രറിക്കു മുന്നിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനുപുറമേ, മ്യൂസിയം ഗേറ്റിന് മുന്നിൽ പ്രത്യേകം സ്റ്റേജുമുണ്ടാകും. ആഘോഷ നിറവിനായി 34 ലക്ഷം രൂപയാണ് സർക്കാർ ചെലവഴിച്ചത്. നാട്യഗീതം അനന്തപുരിക്ക് വിസ്മയമായി ഇന്നലെകളുടെ നന്മകളിലേക്ക് അനന്തപുരിയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു ചലച്ചിത്രകാരൻ ലെനിൻ രാജേന്ദ്രൻ അണിയിച്ചൊരുക്കിയ നാട്യഗീതം. പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടത് ആവശ്യമാണെന്ന സന്ദേശം വീണ്ടും ഓർമിപ്പിച്ചുകൊണ്ട് അരങ്ങിനരികിൽ സ്ഥാനം പിടിച്ച മരവും പരിപാടി വ്യത്യസ്തതയുള്ളതാക്കി. ദേവരാജൻ മാസ്റ്റർക്കും ഒ.എൻ.വിക്കും ആദരം അർപ്പിച്ചുകൊണ്ട് പൊന്നരിവാൾ അമ്പിളി എന്നുതുടങ്ങുന്ന ഗാനത്തോടെ പിന്നണി ഗായകൻ ശ്രീറാമാണ് നാട്യഗീതത്തിന് ആരംഭംകുറിച്ചത്. ചലച്ചിത്ര താരവും നർത്തകിയുമായ ഉത്തര ഉണ്ണിയുടെ ഭരതനാട്യം കാണികൾക്ക് നവ്യാനുഭവം സമ്മാനിച്ചു. വ്യത്യസ്ത രീതിയിൽ ചിട്ടപ്പെടുത്തിയ പരിപാടിയുടെ അവതരണം അനന്തപുരിക്ക് നവ്യാനുഭവമായി. ശാസ്ത്രീയ സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രകടനങ്ങളും ഒപ്പം സൂഫി സംഗീതത്തിെൻറ മാസ്മരിക താളവും ആസ്വാദകർക്ക് ഇരട്ടി മധുരം നൽകി. ശോഭനയുടെ ശിഷ്യയായ ഷിയ നടത്തിയ മോഹിനിയാട്ടം വേദിക്ക് മിഴിവേകി. നാട്യ പ്രകടനങ്ങൾക്ക് ഇമ്പം നൽകാൻ കാവാലം ശ്രീകുമാർ, സംഗീത സംവിധായകനായ അനിത ഷെയ്ഖ് തുടങ്ങിയവരുടെ സംഗീതവിരുന്നും ലൈറ്റ് ടെക്നീഷ്യൻ മുരളിയുടെ വെളിച്ച സജ്ജീകരണങ്ങളും ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.