ഭരണാധികാരികൾ ജനാധിപത്യത്തെ വളച്ചൊടിച്ച് ജനവിരുദ്ധനയങ്ങൾ നടപ്പാക്കുന്നു -ഗാന്ധിയൻ ഗോപിനാഥൻ നായർ * എം. വിൻസെൻറ് എം.എൽ.എയുടെ 24 മണിക്കൂർ ഉപവാസം ഇന്ന് അവസാനിക്കും കോവളം: ജനാധിപത്യത്തെ വളച്ചൊടിക്കുന്ന ഭരണാധികാരികൾ അധികാരം കൈപ്പിടിയിലൊതുക്കി ജനവിരുദ്ധനയങ്ങൾ നടപ്പാക്കുെന്നന്ന് ഗാന്ധിയൻ ഗോപിനാഥൻ നായർ. തിരുവിതാംകൂറിെൻറ ചരിത്രമുറങ്ങുന്ന അമൂല്യ പൈതൃക സ്വത്തായ കോവളം കൊട്ടാരം പൊതുസ്വത്തായി നിലനിർത്താൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം. വിൻസെൻറ് എം.എൽ.എ കോവളം കൊട്ടാരത്തിന് മുന്നിൽ നടത്തുന്ന 24 മണിക്കൂർ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, ശബരീനാഥൻ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, എം.എ. വാഹിദ്, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്, ആസ്റ്റിൻഗോമസ് തുടങ്ങി കോൺഗ്രസ് നേതാക്കളുടെയും നൂറുകണക്കിന് പ്രവർത്തകരുടെയും സാന്നിധ്യത്തിൽ 10ഒാടെ ആരംഭിച്ച ഉപവാസസമരം ശനിയാഴ്ച രാവിലെ 10ന് സമാപിക്കും. ഉപവാസത്തിന് അഭിവാദ്യമർപ്പിച്ച് കോൺഗ്രസ് നേതാക്കളായ ആർ. സെൽവരാജ്, എ.ടി. ജോർജ്, കമ്പറ നാരായണൻ, എ.കെ. ശശി, വി.ആർ. പ്രതാപൻ, വി.എസ് ഹരീന്ദ്രനാഥ്, ജി. സുബോധൻ, കോളിയൂർ ദിവാകരൻ നായർ, സി.കെ. വത്സലകുമാർ, അയൂബ്ഖാൻ, കെ.വി. അഭിലാഷ്, ആറ്റിപ്ര അനിൽ, വിനോദ് സെൻ, വിൻസെൻറ് ഡി. പോൾ ആർ.ശിവകുമാർ, വെങ്ങാനൂർ കെ. ശ്രീകുമാർ, മുജീബ്റഹുമാൻ തുടങ്ങിയവർ സംസാരിച്ചു. രാവിലെ 10ന് കെ. മുരളീധരൻ എം.എൽ.എ നാരങ്ങനീര് നൽകി ഉപവാസസമരം അവസാനിപ്പിക്കും. തുടർന്ന് നടക്കുന്ന ജനകീയ കൺവെൻഷൻ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.