ഇന്തോനേഷ്യൻ യുവതി ഭർതൃഗൃഹത്തിൽ ആത്മഹത്യചെയ്ത നിലയിൽ

കുലശേഖരം: ഇന്തോനേഷ്യൻ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുലശേഖരം പൊന്മന സ്വദേശി സുഭാഷി​െൻറ ഭാര്യ പെർധാമിയവർധാനിയയാണ് (28) മരിച്ചത്. ഇന്തോനേഷ്യയിൽ ജോലിയുള്ള സുഭാഷും പെർധാമിയവർധാനിയയുമായുള്ള വിവാഹം കഴിഞ്ഞ നവംബറിൽ കുലശേഖരത്തുെവച്ചാണ് നടന്നത്. വിവാഹം കഴിഞ്ഞ് ഇരുവരും ഇന്തോനേഷ്യയിലേക്ക് പോയി. ഇതിനിടെ ജൂലൈയിൽ സുഭാഷ് നാട്ടിലേക്ക് മടങ്ങി. ഭാര്യ പിന്നാലെ ഭർതൃഗൃഹത്തിൽ എത്തി. ശബരിമലക്ക് പോകാൻ മാലയിട്ടിരുന്ന സുഭാഷ് ചൊവ്വാഴ്ച ശബരിമലക്ക് പോയിട്ട് തിരികെ വന്ന് ഇറച്ചകുളത്തെ സുഹൃത്തി​െൻറ വീട്ടിലാണ് പോയതെന്ന് പറയുന്നു. ബുധനാഴ്ച രാത്രി ഉണ്ടായ വാക്കുതർക്കത്തിനൊടുവിൽ പെർധാമിയവർധാനിയ വീട്ടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശാരിപള്ളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്േമാർട്ടത്തിനായി എത്തിച്ചു. സംഭവത്തെക്കുറിച്ച് പെർധാമിയവർധാനിയയുടെ രക്ഷിതാക്കൾക്ക് വിവരം നൽകിയതായി പൊലീസ് പറഞ്ഞു. കുളച്ചൽ എ.എസ്.പി അഭിനവ് അന്വേഷിച്ചുവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.