പത്തനാപുരം: മേഖലയില്‍ ശക്തമായ മഴയില്‍ വ്യാപകനാശനഷ്ടം. നിരവധി വീടുകളിലും റോഡുകളിലും വെള്ളം കയറി. ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. ഏക്കറ് കണക്കിന് കൃഷിഭൂമി വെള്ളം കയറി നശിച്ചു. തലവൂര്‍, വിളക്കുടി പഞ്ചായത്തുകളിലായി അമ്പതോളം വീടുകളില്‍ വെള്ളം കയറി. ആവണീശ്വരം ചക്കുപാറ അശോകെൻറ വീടിെൻറ ഒന്നാം നില പൂര്‍ണമായും വെള്ളത്തിനടിയിലായി. രണ്ടാം നിലയിലകപ്പെട്ട ഇവരെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. കുന്നിക്കോട്-പത്തനാപുരം- ശബരിപാതയില്‍ കാഞ്ഞിരത്തുംമൂട് ജങ്ഷന് സമീപം വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. കിഴക്കേത്തെരുവ് പിടവൂര്‍ മിനി ഹൈവേയില്‍ മണ്ണിടിഞ്ഞ് വീണു. തലവൂര്‍ കുരായില്‍ മണ്‍തിട്ടയിടിഞ്ഞ് വീണ് അഞ്ച് മണിക്കൂറാണ് ഗതാഗതം തടസ്സപ്പെട്ടത്. ആവണീശ്വരം, പനമ്പറ്റ, നെടുവന്നൂര്‍ എന്നിവിടങ്ങളില്‍ തോട് കരകവിഞ്ഞ് റോഡിലേക്ക് വെള്ളം കയറിയാണ് ഗതാഗതം തടസ്സപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് ശക്തമായ മഴയാരംഭിച്ചത്. പനമ്പറ്റയിൽ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു. മഞ്ഞക്കാല, കളത്തട്ട് ഏല, പേഴുംകാല ഏല, അമ്പലനിരപ്പ്, പാണ്ടിത്തിട്ട എന്നിവിടങ്ങളിലാണ് കാര്‍ഷികവിളകള്‍ നശിച്ചത്. വാഴ, ചീനി എന്നിവയാണ് പ്രധാനമായും നശിച്ചത്. മേഖലയിലെ നിരവധി റബര്‍മരങ്ങളും കടപുഴകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.