ഓച്ചിറ: അഴീക്കൽ ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട യുവാവിനെ ലൈഫ് ഗാർഡുകളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. മിഠായി കച്ചവടം നടത്തുന്ന ഉത്തർപ്രദേശ് സ്വദേശി യുവാനെയാണ് (17) രക്ഷപ്പെടുത്തിയത്. ബുധനാഴ്ച വൈകീട്ട് 5.30ഓടെ കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. കൂട്ടുകാർ നിലവിളിച്ചതിനെ തുടർന്ന് ലൈഫ് ഗാർഡുമാരായ അജയകുമാറും ബിനുവും നാട്ടുകാരായ വിനോദ്, മിഥുൻ എന്നിവരും ചേർന്ന് രക്ഷിച്ച് കരക്കെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.