പുനലൂർ ടൗണിൽ ഓടയും നടപ്പാതയും നിർമിക്കാൻ നടപടി

പുനലൂർ: നഗരത്തിൽ ഓടയും നടപ്പാതയും നിർമിക്കാൻ നടപടിയായി. ഇതിനായി 2.41 കോടി സർക്കാർ അനുവദിച്ചു. ചെമ്മന്തൂർ ജങ്ഷൻ മുതൽ ടി.ബി ജങ്ഷൻ വരെ ഒന്നേകാൽ കിലോമീറ്ററാണ് ഓടയും നടപ്പാതയും നിർമിക്കുന്നത്. ഓടയുടെ മുകളിൽ സ്ലാബ് സ്ഥാപിച്ച് അപകടരഹിതമാക്കും. നടപ്പാതയിൽ ടൈൽ പാകും. തിരക്കേറിയ ടൗണിൽ പ്രത്യേക നടപ്പാതയില്ലാത്തത് വലിയ ബുദ്ധിമുട്ടായിരുന്നു. നടപ്പാതക്കുള്ള സ്ഥലത്ത് വ്യാപാരികൾ സാധനങ്ങൾ ഇറക്കുന്നതും വാഹനങ്ങൾ നിർത്തിയിടുന്നതും കാരണം വാഹനങ്ങൾക്കിടയിലൂടെയാണ് കാൽനടക്കാർ നടന്നിരുന്നത്. ഇത് പലപ്പോഴും അപകടത്തിന് ഇടയാക്കിയിരുന്നു. ഏറെക്കാലത്തെ ആവശ്യമാണ് സ്ഥലം എം.എൽ.എ കൂടിയായ വനംമന്ത്രി കെ. രാജുവി​െൻറ ഇടപെടലിനെ തുടർന്ന് സാധ്യമാകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.