കൊട്ടിയം: അറവുശാലയിൽനിന്നുള്ള മാലിന്യങ്ങൾ ചാക്കുകളിലാക്കി ബൈപാസ് റോഡിെൻറ വശങ്ങളിൽ തള്ളി. മേവറം ബൈപാസ് ജങ്ഷനും പരിസരവും ദുർഗന്ധം വമിക്കുകയാണ്. പാലത്തറയിൽ സ്വകാര്യ മെഡിക്കൽ കോളജിനടുത്തും തട്ടാമല പള്ളിക്ക് കിഴക്കോട്ട് ദേശീയപാതക്കരികിലുമായാണ് തള്ളിയിരിക്കുന്നത്. രാത്രി വാഹനങ്ങളിൽ കൊണ്ടുവന്നാണ് ഇവിടെ മാലിന്യങ്ങൾ തള്ളുന്നത്. ഇതു നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിനാൽ കൂടിക്കിടന്ന് ചീഞ്ഞുനാറുകയാണ്. തെരുവ് നായ് ശല്യവും രൂക്ഷമാണ്. മാലിന്യം തള്ളുന്നവരെ പിടികൂടാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് പഞ്ചായത്ത് അംഗം നാസർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.