കൊല്ലം: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ വെടിെവച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകർ പ്രകടനം നടത്തി. കറുത്ത ബാഡ്ജും ഗൗരി ലങ്കേഷിെൻറ ചിത്രം ആലേഖനം ചെയ്ത പ്ലക്കാർഡുകളുമേന്തിയായിരുന്നു പ്രകടനം. പ്രസ്ക്ലബ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ചിന്നക്കട, കോൺവൻറ് ജങ്ഷൻ വഴി പ്രസ് ക്ലബ് മൈതാനിയിൽ സമാപിച്ചു. സെക്രട്ടറി ഡി. ജയകൃഷ്ണൻ, വൈസ് പ്രസിഡൻറ് എസ്.ആർ. സുധീർകുമാർ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ എം.കെ. വിനോദ്കുമാർ, എൻ. ഷിജു, എ. ശ്രീകാന്ത് പൈ എന്നിവർ നേതൃത്വം നൽകി. പരിപാടികൾ ഇന്ന് കൊല്ലം തുച്ചം വേളാങ്കണ്ണി മാതാ തീർഥാലയം: തിരുനാൾ മഹാമഹം -ജപമാല -രാവി. 8.00 നെടുങ്ങോലം ഗവ. ആശുപത്രി: വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം- -രാവി. 11.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.