കന്നേറ്റി ജലോത്സവം: കാട്ടിൽതെക്ക്​ ചുണ്ടൻ ജേതാവ്

കരുനാഗപ്പള്ളി: ആവേശത്തിമിർപ്പിൽ നടന്ന 78ാമത് ശ്രീനാരായണ ട്രോഫിക്ക് വേണ്ടിയുള്ള ജലോത്സവത്തിൽ കന്നേറ്റിയുടെ പോച്ചയിൽ നാസർ ക്യാപ്റ്റനായ കാട്ടിൽതെക്ക് ചുണ്ടൻ ജേതാവായി. രണ്ടാം സ്ഥാനം കേശവപുരം ബോട്ട് ക്ലബി​െൻറ അജിത് എസ്. ചന്ദ്രൻ ക്യാപ്റ്റനായ ചമ്പക്കുളം ചുണ്ടൻ കരസ്ഥമാക്കി. എയ്ഞ്ചൽ ബോട്ട് ക്ലബി​െൻറ ബിനു രവി ക്യാപ്റ്റനായ സ​െൻറ് പയസ് ടെൻതിനാണ് മൂന്നാം സ്ഥാനം. പള്ളിക്കലാറ്റി​െൻറ കൈവഴിയായ കന്നേറ്റിക്കായലിൽ കാണികൾക്ക് ആവേശം പകർന്നാണ് 'ജലരാജാക്കന്മാർ' മാറ്റുരച്ചത്. ആറ് ചുണ്ടൻ വള്ളങ്ങളും തെക്കനോടി എ ഗ്രേഡ് വിഭാഗം മൂന്ന് വള്ളങ്ങളും തെക്കനോടി ബി ഗ്രേഡിൽ മൂന്ന് വള്ളങ്ങളും ഉൾെപ്പടെ 12 വള്ളങ്ങളാണ് ജലമേളയിൽ പങ്കെടുത്തത്. വിജയികൾക്ക് ട്രോഫികളും പാരിതോഷികങ്ങളും ആർ. രാമചന്ദ്രൻ എം.എൽ.എ, സി.ആർ. മഹേഷ്, കരുനാഗപ്പള്ളി എ.സി.പി എസ്. ശിവപ്രസാദ് എന്നിവർ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.