'റോഹിങ്ക്യൻ മുസ്​ലിംകളോട്​ തുടരുന്ന ക്രൂരത അവസാനിപ്പിക്കാൻ ഇന്ത്യ ആവശ്യപ്പെടണം'

കൊല്ലം: റോഹിങ്ക്യൻ മുസ്ലിംകളോടുള്ള ക്രൂരത അവസാനിപ്പിക്കാൻ ഇന്ത്യ ആവശ്യപ്പെടണമെന്ന് നാഷനൽ മുസ്ലിം കൗൺസിൽ (എൻ.എം.സി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അപരിഷ്കൃതവും മനുഷ്യത്വരഹിതവുമായ സംഭവങ്ങളാണ് മ്യാൻമറിൽ അരങ്ങേറി കൊണ്ടിരിക്കുന്നതെന്ന് ചൂണ്ടികാട്ടി. പ്രസിഡൻറ് എ. റഹീംകുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് വൈ.എ. സമദ് അധ്യക്ഷതവഹിച്ചു. എ.എ. മുത്തലീഫ്, പുരക്കുന്നിൽ അഷറഫ്, സുഹർബാൻ റാവുത്തർ, മാജിദാ വഹാബ്, ഇ. െഎഷാബീവി, അർത്തിയിൽ അൻസാരി, തൊടിയൂർ താഹ, വാഴേത്ത് ഇസ്മായിൽ, ഷാഹുൽ ഹമീദ് കരേര, എ. മുഹമ്മദ്കുഞ്ഞ്, അഷറഫ് സഫ, പോരുവഴി സലാം, എം. പൂക്കുഞ്ഞ്, തോപ്പിൽ ബദറുദ്ദീൻ, മുനമ്പത്ത് വഹാബ്, കിണറുവിള നാസർ, നെടുമ്പന ജാഫർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.