കോവളം കൊട്ടാരം: എം. വിൻസെൻറ്​ എം.എൽ.എ ഉപവസിക്കും

തിരുവനന്തപുരം: അമൂല്യ പൈതൃക സ്വത്തായ കോവളം കൊട്ടാരം പൊതുസ്വത്തായി നിലനിർത്താൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 24 മണിക്കൂർ ഉപവാസ സമരം നടത്തുമെന്ന് എം. വിൻസ​െൻറ് എം.എൽ.എ പ്രസ്താവനയിൽ അറിയിച്ചു. കോവളം കൊട്ടാര പരിസരത്ത് എട്ടിന് രാവിലെ 10 മുതൽ ഒമ്പതിന് രാവിലെ 10വരെയാണ് സമരം. പ്രമുഖ ഗാന്ധിയൻ ഗോപിനാഥൻ നായർ സമരം ഉദ്ഘാടനം ചെയ്യും. ഇൗമാസം 10ന് ബഹുജന കൺവെൻഷനുമുണ്ടാകും. പ്രമുഖ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നേതാക്കൾ പെങ്കടുക്കുമെന്ന് എം. വിൻസ​െൻറ് എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.