ഭാവിതലമുറയെ നശിപ്പിക്കുന്ന മദ്യനയം പിൻവലിക്കണം ^രമേശ്​ ചെന്നിത്തല

ഭാവിതലമുറയെ നശിപ്പിക്കുന്ന മദ്യനയം പിൻവലിക്കണം -രമേശ് ചെന്നിത്തല തിരുവനന്തപുരം: വിദ്യാലയങ്ങൾക്കും ആരാധനാലയങ്ങൾക്കും സമീപത്തെ മദ്യശാലകളുടെ ദൂരപരിധി കുറച്ച് ഭാവിതലമുറയെത്തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്ന എൽ.ഡി.എഫ് സർക്കാറി​െൻറ പുതിയ മദ്യനയം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള റിട്ട. ടീച്ചേഴ്സ് കോൺഗ്രസി​െൻറ ആഭിമുഖ്യത്തിൽ നടത്തിയ ദേശീയ അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് പി. മൊയ്തീൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി.എസ്. ശിവകുമാർ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ടി. ശരത്ചന്ദ്രപ്രസാദ്, േഡാ. ടി.പി. ശങ്കരൻകുട്ടിനായർ, ജനറൽ സെക്രട്ടറി ജി. രവീന്ദ്രൻനായർ, കെ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കാപ്ഷൻ റിട്ട.ടീച്ചേഴ്സ് കോൺഗ്രസി​െൻറ ആഭിമുഖ്യത്തിൽ നടത്തിയ അധ്യാപകദിനാഘോഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.