കൊല്ലം നഗരം പീതസാഗരമാക്കി ഗുരുജയന്തി ​േഘാഷയാത്ര

കൊല്ലം: ശ്രീനാരായണ ഗുരുജയന്തിയോടനുബന്ധിച്ച് നടന്ന േഘാഷയാത്ര നഗരത്തെ പീതസാഗരമാക്കി. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂനിയ​െൻറയും എസ്.എൻ ട്രസ്റ്റി​െൻറയും നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. വൈകീട്ട് 5.15ന് ശങ്കേഴ്സ് ആശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര ചിന്നക്കട, റെയിൽവേ മേൽപ്പാലം, റെയിൽവേ സ്റ്റേഷൻ വഴി എസ്.എൻ കോളജിലെത്താൻ രണ്ടു മണിക്കൂറോളം എടുത്തു. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂനിയൻ പ്രസിഡൻറ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കൊല്ലം യൂനിയനിലെ വിവിധ ശാഖായോഗങ്ങളും എസ്.എൻ ട്രസ്റ്റ് സ്ഥാപനങ്ങളും ഘോഷയാത്രയുടെ ഭാഗമായി. ഗുരുദേവ സന്ദേശങ്ങൾ ആലേഖനം ചെയ്‌ത പ്ലക്കാർഡുകളായി വിദ്യാർഥികളും പങ്കാളികളായി. എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ, ശങ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പാരാമെഡിക്കൽ സയൻസ്, കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂൾ, കൊല്ലം എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ്, ശാരദാമഠം ശ്രീനാരായണ ദർശന പഠനകേന്ദ്രം എന്നിവയും ഘോഷയാത്രയിൽ അണിചേർന്നു. എസ്.എൻ.ഡി.പി യോഗം ഡയറക്‌ടർ ബോർഡ് അംഗങ്ങളായ ആനേപ്പിൽ രമേശ്, ഉളിയക്കോവിൽ ശശി, ധർമരാജൻ, ആർ.ഡി.സി കൺവീനർ മഹിമ അശോകൻ, യൂനിയൻ കൗൺസിൽ അംഗങ്ങളായ ജി. രാജ്മോഹൻ, വി. വിജയകുമാർ, ഷാജി ദിവാകർ, ബി. പ്രതാപൻ, ജി.ഡി. രാഗേഷ്, ഷേണാജി, ഇരവിപുരം സജീവൻ, പുണർതം പ്രദീപ്, നേതാജി രാജേന്ദ്രൻ, യൂത്ത് മൂവ്മ​െൻറ് സംസ്ഥാന വൈസ് ചെയർമാൻ പ്രമോദ് കണ്ണൻ, വനിത സംഘം ഭാരവാഹികളായ ഷീല നളിനാക്ഷൻ, ഡോ. മേഴ്സി ബാലചന്ദ്രൻ, ശാന്തിനി ശുഭദേവൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.