പുനലൂർ: നഗരത്തെ മഞ്ഞക്കടലാക്കിയ ഘോഷയാത്രയോടെ ശ്രീനാരായണ ഗുരുജയന്തി ആഘോഷം. താലൂക്ക് യൂനിയനിലെ എല്ലാ ശാഖകളിൽനിന്ന് ആയിരക്കണക്കിന് ശ്രീനാരായണീയർ ഘോഷയാത്രയിൽ പങ്കാളികളായി. വൈകീട്ട് നാലോടെ പുനലൂർ ബോയ്സ് എച്ച്.എസ്.എസ് ഗ്രൗണ്ടിൽനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്ര ടൗൺചുറ്റി ചെമ്മന്തൂർ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ ഒരുക്കിയ ആർ. ശങ്കർ നഗരിയിൽ സമാപിച്ചു. സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര ചിന്താഗതിക്കാരെ ആക്രമിച്ച് കൊലപ്പെടുത്തുന്ന ഈ കാലയളവിൽ ശ്രീനാരയണ ഗുരുവിെൻറ സന്ദേശങ്ങൾക്ക് വളരെ പ്രസക്തിയുെണ്ടന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുരുരത്നം ജ്ഞാനതപസ്വി ജയന്തി സന്ദേശം നൽകി. യൂനിയൻ പ്രസിഡൻറ് ടി.കെ. സുന്ദരേശൻ അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ, യൂനിയൻ സെക്രട്ടറി ആർ. ഹരിദാസ്, വനജ വിദ്യാധരൻ, കെ.വി. സുഭാഷ്, എസ്. സദാനന്ദൻ, കെ. സോമൻ, ബി. ചന്ദ്രബാബു, ജി. ബൈജു, ബി. ശാന്തകുമാരി, ദീപ അജി, ഏരൂർ സുനിൽ, അഭിലാഷ്, എ.ജെ. പ്രദീപ് എന്നിവർ സംസാരിച്ചു. മികച്ച പാർലമെേൻററിയനായി തെരഞ്ഞെടുത്ത എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് യൂനിയെൻറ ഉപഹാരം നഗരസഭ ചെയർമാൻ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.