അപലപിച്ചു

തിരുവനന്തപുരം: മാധ്യമപ്രവർത്തക ഗൗരി ലേങ്കഷി​െൻറ കൊലപാതകത്തിൽ ഫിഷ് വർക്കേഴ്സ് ഫോറം ശക്തമായി . കൊലയാളികളെ എത്രയും വേഗം പിടികൂടി നിയമപരമായി ശിക്ഷിക്കണമെന്നും ചെയർപേഴ്സൺ നരേന്ദ്ര ആർ.പാട്ടീലും ജനറൽ സെക്രട്ടറി ടി. പീറ്ററും വാർത്തകുറിപ്പിൽ അറിയിച്ചു. അഭയാർഥികളെ തിരിച്ചയക്കരുത് -കെ.എം.വൈ.എഫ് തിരുവനന്തപുരം: ഇന്ത്യയിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കാനുള്ള കേന്ദ്രസർക്കാർ നീക്കം നീചവും രാജ്യത്തി​െൻറ സാംസ്കാരിക പൈതൃകത്തെ തകർക്കുന്നതുമാണെന്ന് കെ.എം.വൈ.എഫ് സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും പീഡിത സമൂഹമായ റോഹിങ്ക്യൻ അഭയാർഥികളോട് മാനുഷിക സമീപനം സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഗൗരി ലേങ്കഷി​െൻറ കൊലയിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. അഴിമതിക്കും വർഗീയതക്കുമെതിരെ ശബ്ദികുന്നവരെ ഉന്മൂലനം ചെയ്യുന്ന ഫാഷിസ്റ്റ് ഭീകരതക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരണമെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് കെ.എഫ്. മുഹമ്മദ് അസ്ലം മൗലവി അധ്യക്ഷത വഹിച്ചു. കടയ്ക്കൽ ജുനൈദ് പ്രമേയം അവതരിപ്പിച്ചു. ഇലവുപാലം ഷംസുദ്ദീൻ മന്നാനി, നൗഷാദ് മാങ്കാംകുഴി, എ.വൈ. ഷിജു, കാരാളി ഇ.കെ. സുലൈമാൻ ദാരിമി, ജെ.എം. നാസറുദ്ദീൻ തേവലക്കര നിസാം കുടവൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.