പ്രകടനവും യോഗവും

നെടുമങ്ങാട്: ബംഗളൂരുവിൽ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിെവച്ചു കൊന്നതിൽ പ്രതിഷേധിച്ച് നെടുമങ്ങാട് നഗരത്തിൽ സാംസ്കാരിക, സാഹിത്യ പ്രവർത്തകർ സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം, ഗ്രൂപ് ഓഫ് പിങ്ക്സ് വാട്സ്ആപ് ഗ്രൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. നെടുമങ്ങാട് ടൗൺ എൽ.പി.എസിൽനിന്ന് ആരംഭിച്ച പ്രകടനം മാർക്കറ്റ് ജങ്ഷനിൽ സമാപിച്ചു. യോഗത്തിൽ ജീജോ കൃഷ്ണൻ അധ്യക്ഷനായി. ഹരി നീലഗിരി, എം.ബി. ദിവാകരൻ, ആമച്ചൽ ഹമീദ്, അസീം താന്നിമൂട്, കെ. സോമശേഖരൻ നായർ, ഷിജി ചെല്ലാങ്കോട്, മഞ്ജു ശ്യാം, പി.എസ്. ഉണ്ണികൃഷ്ണൻ, സലീം അഞ്ചൽ, നിഷാദ് എന്നിവർ സംസാരിച്ചു. മെഴുകുതിരി കത്തിച്ച് പ്രതിഷേധ ജ്വാല കൊളുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.