നെയ്യാർഡാമിലെ പാർക്കിങ്ഫീസ് ഒഴിവാക്കണം

കാട്ടാക്കട: നെയ്യാർഡാമിലെ ഓണം വാരാഘോഷത്തിനെത്തുന്ന സന്ദർശകരെ വാഹന പാർക്കിങ്ങി​െൻറ പേരിൽ പഞ്ചായത്ത് പിഴിയുന്നതായി ആക്ഷേപം. കള്ളിക്കാട് മുതൽ നെയ്യാർഡാം പ്രവേശന കവാടം വരെ റോഡിനിരുവശവും പാർക്ക് ചെയ്യുന്ന വാഹങ്ങളിൽനിന്നാണ് പണം പിരിക്കുന്നത്. കാറിന് 25, ബൈക്കിന് 10 എന്നിങ്ങനെയാണ് പാർക്കിങ് ഫീസ് പിരിക്കുന്നത്. ഓണാഘോഷ സ്വാഗത സംഘത്തിേൻറതായി കള്ളിക്കാട് പഞ്ചായത്തി​െൻറ സീലും പതിപ്പിച്ചതാണ് നൽകുന്ന രസീത്. പൊതുമരാമത്ത് റോഡി​െൻറ ഇരുവശവുമുള്ള പാർക്കിങ്ങിന് പഞ്ചായത്ത് എന്തിനാണ് പണം പിരിക്കുന്നത് എന്നാണ് സന്ദർശകരുടെ ചോദ്യം. ഓണാഘോഷ സ്വാഗത സംഘം യോഗം ചേർന്നപ്പോൾ പാർക്കിങ് ഫീസ് പിരിക്കാൻ തീരുമാനിച്ചിരുന്നില്ലെന്നും ആഘോഷം കാണാൻ എത്തുന്നവരിൽനിന്ന് പണം ഈടാക്കുന്നത് നിർത്തണമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എം.എം. മാത്യുകുട്ടി പറഞ്ഞു. എന്നാൽ, സ്വാഗത സംഘത്തി​െൻറ തീരുമാനം അനുസരിച്ചാണ് പണം പിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറും പറയുന്നു. വാരാഘോഷം കാണാൻ നെയ്യാർഡാമിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ഫിഷറീസി​െൻറ അക്വേറിയം ഉൾപ്പെടെ എല്ലായിടത്തും വലിയ തിരക്കാണ്. എല്ലായിടത്തും പാസ് എടുത്തു വേണം പ്രവേശിക്കാനും. ഇതിനു പുറമേയാണ് പാർക്കിങ്ങിനുള്ള തുകയും ഈടാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.