വാഹനപരിശോധന കർശനമാക്കുന്നു; ലൈസൻസ്​ റദ്ദാക്കൽ അടക്കം കടുത്ത നടപടികളിലേക്ക്​

തിരുവനന്തപുരം: ഒാണക്കാലത്ത് വർധിച്ചുവരുന്ന ട്രാഫിക് അപകടങ്ങൾ കണക്കിലെടുത്ത് സിറ്റി പൊലീസ് വാഹന പരിശോധന കർശനമാക്കുന്നു. വാഹന പരിശോധനക്ക് മാത്രമായി 100 പൊലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ചു. പരിശോധനയിൽ പിടികൂടുന്നവരുടെ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് അറിയിച്ചു. നഗരത്തിൽ ഹെൽമറ്റ് പരിശോധന കർശനമാക്കാനാണ് പൊലീസി​െൻറ തീരുമാനം. ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഒാടിച്ചവർ ഇൗയിടെ അപകടത്തിൽപ്പെട്ട് മരിച്ചതിനെത്തുടർന്നാണ് പൊലീസ് കടുത്ത നടപടികളിലേക്ക് പോകുന്നത്. ഹെൽമറ്റ് ധരിക്കുേമ്പാൾ പിൻ സ്ട്രാപ് ഇടാത്തവരും പൊലീസി​െൻറ വലയിൽ കുടുങ്ങും. മദ്യപിച്ച് വാഹനം ഒാടിക്കുന്നവർ, മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്നവർ അശ്രദ്ധമായും അലക്ഷ്യമായും വാഹനം ഒാടിക്കുന്നവർ തുടങ്ങിയവരെ പിടികൂടാനായി പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. പിടികൂടുന്നവരുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്നും കമീഷണർ അറിയിച്ചു. നഗരാതിർത്തി അടച്ചുള്ള വാഹന പരിശോധനയാണ് പൊലീസ് നടത്തുന്നത്. സിറ്റിയിലേക്ക് വരുന്ന വാഹനങ്ങളും പുറത്തേക്കുപോകുന്ന എല്ലാ വാഹനങ്ങളും പരിേശാധനക്ക് വിധേയമാക്കും. കോവളം-ചാക്ക ബൈപാസിലും കഴക്കൂട്ടം മുതൽ ചാക്ക വരെയുള്ള ഭാഗങ്ങളിലും പരിേശാധന കർശനമാക്കും. ബൈപാസ് റോഡിലും ഹൈവേയിലും വേഗത തടയാനായി പൊലീസി​െൻറ റഡാർ കാമറകളും ഇൻറർസെപ്റ്ററും ഉപയോഗിച്ചാവും വാഹനപരിശോധന. കൺേട്രാൾ റൂമി​െൻറ കീഴിലുള്ള 300 കാമറകൾ ഉപയോഗിച്ച് െഹൽമറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരെയും സീറ്റ്ബെൽറ്റ് ധരിക്കാത്തവരെയും മറ്റ് ട്രാഫിക് നിയമങ്ങൾ പാലിക്കാത്തവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.