നാടെങ്ങും ഗുരുജയന്തി ആഘോഷം

കാട്ടാക്കട: നാടെങ്ങും ഗുരുജയന്തി ആഘോഷങ്ങൾ നടത്തി. എസ്.എൻ.ഡി.പി യോഗ ശാഖായോഗങ്ങളുടെ ആഭിമുഖ്യത്തിലാണ് ഗുരുജയന്തി ആഘോഷങ്ങള്‍ നടത്തുന്നത്. പരുത്തിപ്പള്ളി, കാട്ടാക്കട, കുറ്റിച്ചൽ, കൊക്കോട്ടേല, ഉത്തരംകോട്, കൊറ്റംപള്ളി, കുരുതംകോട്, പുന്നാംകരിക്കകം, വെള്ളനാട്, വീരണകാവ് ശാഖകളിൽ വിപുലമായ ആഘോഷങ്ങളാണ് നടത്തിയത്. ഗുരുസ്മരണ, സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, ഘോഷയാത്ര എന്നിവ സംഘടിപ്പിച്ചു. പരുത്തിപ്പള്ളി എസ്.എൻ.ഡി.പി ശാഖായോഗത്തി​െൻറ ആഭിമുഖ്യത്തില്‍ നടത്തിയ ഘോഷയാത്ര ശാഖാ സെക്രട്ടറി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വീരണകാവ് ശാഖയിൽ പൊതുയോഗം യൂനിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. പ്രസിഡൻറ് ജി. സുഗതൻ അധ്യക്ഷതവഹിച്ചു. പരുത്തിപ്പള്ളി യോഗത്തി​െൻറ ആഘോഷങ്ങൾ വ്യാഴാഴ്ച സമാപിക്കും. പുന്നാംകരിക്കകം ശാഖായോഗത്തി​െൻറ ആഭിമുഖ്യത്തില്‍ നടന്ന ഘോഷയാത്ര വൈകീട്ടോടെ സമാപിച്ചു. കമ്പനിമുക്ക് ശാഖയിലെ ഗുരുജയന്തി ആഘോഷം ശാഖാ മന്ദിരത്തിൽ നടത്തി. ശാഖായോഗങ്ങള്‍ നടത്തുന്ന, ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളില്‍ സ്വീകരണങ്ങള്‍ക്കൊപ്പം വൈദ്യുതി ദീപാലങ്കാരങ്ങളാൽ വർണാഭമാക്കിയിരുന്നു. ബുധനാഴ്ച വൈകീട്ട് കുറ്റിച്ചല്‍ ജങ്ഷനില്‍ പരുത്തിപ്പള്ളി, കുറ്റിച്ചല്‍, കൊക്കോട്ടേല, ഉത്തരകോട് ശാഖകളുടെ ഘോഷയാത്ര സംഗമിച്ച് സംയുക്ത ഘോഷയാത്രയും ഉണ്ടായിരുന്നു. ചിത്രം- പരുത്തിപ്പള്ളി ശാഖയില്‍നിന്ന് ഘോഷയാത്ര ആരംഭിച്ചപ്പോള്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.