കിളിമാനൂർ: രോഗശയ്യയിലായവർക്ക് ഓണക്കോടിയുമായി കുരുന്നുകളും അധികൃതരും എത്തിയത് കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും വേറിട്ട കാഴ്ചയായി. കരവാരം പഞ്ചായത്തിലെ തോട്ടയ്ക്കാട് ഗവ. എൽ.പി.എസിലെ കുട്ടികളും പി.ടി.എ ഭാരവാഹികളുമാണ് ഓണദിനത്തിൽ മാതൃകയായത്. സ്കൂളിെൻറ ആദ്യ സംരംഭം എന്ന നിലയിൽ പ്രദേശത്തെ അഞ്ച് കിടപ്പുരോഗികൾക്കാണ് ഇവർ ഓണപ്പുടവ എത്തിച്ചത്. തോട്ടയ്ക്കാട് മാറകോട്ടുകോണം കുന്നുംപുറത്ത് വീട്ടിൽ മുരളീധരന് ഓണപ്പുവട നൽകി പി.ടി.എ പ്രസിഡൻറ് എസ്. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ കെ.വി. വേണുഗോപാൽ, എസ്.എം.സി ചെയർമാൻ ജി. ദിനേശ് കുമാർ, ജി. ചന്ദ്രബാബു, അധ്യാപക പ്രതിനിധി ഷമീന ബീവി, അരുൺദാസ്, ഷൈലജ ക്ലീറ്റസ്, അൻസി തുടങ്ങിയവർ സംബന്ധിച്ചു. രാവിലെ സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടികൾ കരവാരം പഞ്ചായത്ത് പ്രസിഡൻറ് ഐ.എസ്. ദീപ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഓണസദ്യയും സംഘടിപ്പിച്ചു. ചിത്രവിവരണം: കരവാരം ഗവ. എൽ.പി സ്കൂളിെൻറ ആഭിമുഖ്യത്തിൽ കിടപ്പു രോഗികൾക്കുള്ള ഓണപ്പുടവ പി.ടി.എ പ്രസിഡൻറ് സുരേഷ്കുമാർ വിതരണോദ്ഘാടനം നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.