വെമ്പായം: നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ധനസഹായവും നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായ ഗൃഹനാഥന് വീല്‍ചെയര്‍ വിതരണവും നടന്നു. കൊഞ്ചിറ െറസിഡൻറ്സ് അസോസിയേഷന്‍, ശലഭം ബാലസഭ, കൊഞ്ചിറ ഗവ. യു.പി.എസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊഞ്ചിറ ഗവ. യു.പി.എസില്‍ നടന്ന ചടങ്ങില്‍ പാണന്‍വിള കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗണേഷ്‌കൃപാ ചാരിറ്റബിൾ സൊസൈറ്റിയാണ് സഹായവിതരണം നടത്തിയത്. ഒന്നു മുതല്‍ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികളില്‍ ഉന്നതവിജയം നേടിയവരെ ആദരിക്കുകയും പഠന സഹായം നല്‍കുകയും ചെയ്തു. തിരുവനന്തപുരം എ.ഡി എം. ജോണ്‍ വി. സാമുവല്‍ ഉദ്ഘാടനം ചെയ്തു. കൊഞ്ചിറ കെ. ഗോപിനായര്‍, എ. എം. ഫറൂഖ്, വൈ.എ. റഷീദ്, എസ്. ജയകുമാര്‍, പി. രാമചന്ദ്രന്‍ നായര്‍, വി.ബി. നന്ദകുമാര്‍, ജോസ് സുജീബ്, വി. അജിത്കുമാര്‍, ശശികലാകൃഷ്ണന്‍, സരിതാരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് അംഗം എസ്. നജുമ അധ്യക്ഷതവഹിച്ചു. ഫോട്ടോ - കൊഞ്ചിറ െറസിഡൻറ്സ് അസോസിയേഷെൻറ ഉപഹാരം ഗണേഷ്‌കൃപാ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹി ശശികലാകൃഷണന് നല്‍കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.