ചാതുർവർണ്യ വ്യവസ്ഥയെ തിരികെ കൊണ്ടുവരാൻ ശ്രമം -വെള്ളാപ്പള്ളി കൊല്ലം: ചാതുർവർണ്യ വ്യവസ്ഥയെ തിരികെ കൊണ്ടുവരാനും പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ കേരളത്തിൽ ഇന്നും നടക്കുന്നുവെന്നത് ദുഃഖകരമാണെന്ന് എസ്.എൻ. ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജാതിയുടെ പേര് പറഞ്ഞ് നീതി നിഷേധിക്കുമ്പോൾ ജാതി പറയേണ്ടി വരും. കൊല്ലം എസ്.എൻ.ഡി.പി യൂനിയൻ, എസ്.എൻ ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഘോഷയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ജനത പ്രബുദ്ധരാണെന്ന് അവകാശപ്പെടുമ്പോഴും ദേവസ്വം ബോർഡ് നിയമിച്ച ശാന്തി ഈഴവനായതിനാൽ ക്ഷേത്രത്തിൽ കയറ്റാത്ത സ്ഥിതി നിലനിൽക്കുന്നു. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന ശക്തികളെ തിരിച്ചറിയണം. ജാതി ഇല്ലാതാകണമെങ്കിൽ ആദ്യം ജാതിവിവേചനം ഇല്ലാതാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എൻ.കെ പ്രേമചന്ദ്രൻ എം.പി ജയന്തി സന്ദേശം നൽകി. മേയർ വി. രാജേന്ദ്രബാബു മുഖ്യപ്രഭാഷണവും സമ്മാനദാനവും നിർവഹിച്ചു. കൊല്ലം എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡൻറ് മോഹൻ ശങ്കർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി എൻ. രാജേന്ദ്രൻ, യൂനിയൻ വൈസ് പ്രസിഡൻറ് രാജീവ് കുഞ്ഞുകൃഷ്ണൻ, ആർ.ഡി.സി ചെയർമാൻ മഹിമ അശോകൻ, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, ആനേപ്പിൽ എ.ഡി. രമേശ്, ഉളിയക്കോവിൽ ശശി, ബി. വിജയകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.