അവിശ്വസനീയ കൊലപാതകം -സ്പീക്കർ വർക്കല: ബംഗളൂരുവിൽ നടന്ന മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിെൻറ കൊലപാതകം അവിശ്വസനീയമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ശിവഗിരിയിൽ ശ്രീനാരായണ ഗുരുവിെൻറ 163ാമത് ജയന്തി സമ്മേളനത്തിെൻറ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് സ്പീക്കർ സംഭവത്തിൽ പ്രതികരിച്ചത്. സംഭവത്തിെൻറ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്ന് പറഞ്ഞ സ്പീക്കർ ഇന്ത്യ ഒന്നായിരിക്കുന്നത് അസാധാരണമായ സാമൂഹിക, സാംസ്കാരിക വൈജാത്യങ്ങളിലൂടെയാണെന്നും ഈ ഔന്നത്യത്തിലധിഷ്ഠിതമായ ഉത്തമ വിശ്വാസമാണ് നമ്മുടെ പിൻബലമെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.