സംഘ്പരിവാർ ശക്തികൾക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തും -യൂത്ത് കോൺഗ്രസ് തിരുവനന്തപുരം: എതിർപ്പിെൻറ ശബ്ദങ്ങളെ ഇല്ലാതാക്കുന്ന സംഘ്പരിവാർ ശക്തികൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുമെന്ന് യൂത്ത് കോൺഗ്രസ്. വർഗീയതയുടെ പേരിൽ ഗാന്ധിജി മുതൽ ഗൗരി ലങ്കേഷ് വരെ വധിക്കപ്പെട്ട രാജ്യത്ത് ടി.പിയുടെ വധമുൾെപ്പടെ, രാഷ്ടീയ വിരോധികളെ അറുകൊല ചെയ്യുന്ന രാഷ്ട്രീയ ഫാഷിസത്തിെൻറ വക്താക്കളും ഒരേ പോലെ എതിർക്കപ്പെടണം. ജനാധിപത്യവും മതേതരത്വവും നിലനിർത്തപ്പെടുന്നതിന് യോജിക്കാവുന്ന ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനത്തിനും യൂത്ത് കോൺഗ്രസ് തയാറാണെന്നും വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.