പാറശാല: -ചിറ്റാർ മേള കണ്ട് ബൈക്കിൽ മടങ്ങിയ യുവാക്കളെ ആർ.എസ്.എസ് പ്രവർത്തകർ വെട്ടിപ്പരിക്കേൽപിച്ചതായി പരാതി. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ധനുവച്ചപുരം പരുത്തിവിളക്ക് സമീപമാണ് ആക്രമണമുണ്ടായത്. ധനുവച്ചപുരം പാർക്ക് ജങ്ഷന് സമീപം താമസിക്കുന്ന സൂരജ്, ജിജിൻ എന്നിവർ ബൈക്കിൽ വരവേ പരുത്തിവിള സ്വദേശിയായ സനൂപ് ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. സമീപത്തെ ഇയാളുടെ വീട്ടിൽനിന്ന് വെട്ടുകത്തിയുമായി വന്ന് വെട്ടിപ്പരിക്കേൽപിക്കുവാൻ ശ്രമിക്കവെ സൂരജ് ഓടിരക്ഷപ്പെട്ടു. എന്നാൽ, സനൂപും സഹോദരങ്ങളും ചേർന്ന് ജിജിനെ മർദിച്ച് വീടിനുള്ളിലേക്ക് കൊണ്ടുപോയി വെട്ടിപ്പരിക്കേൽപിച്ചു. ബഹളം കേട്ടെത്തി അക്രമം തടയാൻ ശ്രമിച്ച അയൽവാസിക്കും സനൂപിെൻറ ബന്ധുവുമായ അഭിലാഷിനും മർദനമേറ്റു. തുടർന്ന് ഇവരെ വീട്ടിൽ തടഞ്ഞുവെച്ച് വീടുകയറി ആക്രമിച്ചതായി പരാതിനൽകി പൊലീസിലേൽപിച്ചുവെന്നാണ് ആക്ഷേപമുയർന്നിട്ടുള്ളത്. മൂന്നുമാസം മുമ്പ് സൂരജിനെ ധനുവച്ചപുരം പാർക്ക് ജങ്ഷന് സമീപംവെച്ച് സനൂപ് ആക്രമിച്ചിരുന്നു. ജിജിനും അഭിലാഷും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ നാട്ടുകാർക്കിടയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.