നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയുടെ സാംസ്കാരികോത്സവമായി മാറിയ നെയ്യാർ മേളയുടെ അഞ്ചാമത് പതിപ്പിൽ നെയ്യാറിെൻറ തീരത്തെ പ്രമുഖ വ്യക്തികളെ ആദരിച്ചു. പ്രതിഭാസംഗമം ഗാന്ധിയൻ പി. ഗോപിനാഥൻനായർ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ എം. ഷാനവാസ് അധ്യക്ഷനായി. വി. കേശവൻകുട്ടി പ്രസംഗിച്ചു. ചെറുകഥാകൃത്ത് ഡോ. എസ്.വി. വേണുഗോപൻനായർ, രചന വേലപ്പൻനായർ, ഡോ. ശ്യാംമോഹൻ എന്നിവർക്കൊപ്പം നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബു, ഹരിത വി. കുമാർ, ഫൈസൽഖാൻ, സ്പോർട്സ് കൗൺസിൽ കോച്ച് കെ. പ്രദീപ് കുമാർ, ഡോ. സജിത്ത്, അയണിത്തോട്ടം കൃഷ്ണൻനായർ, അധ്യാപകൻ സനൽകുമാർ, ഡോ. എം.എ. സിദ്ദീഖ്, ധീരതപുരസ്കാരം നേടിയ ആരോമൽ, ധരണീന്ദ്രൻ ആശാരി, കർഷകരായ മോഹൻ കുളത്തൂർ, ക്രിസ്തുദാസ് ഇരുമ്പിൽ, ശ്രീകുമാർ പെരുങ്കടവിള, ബൈജു, ശാന്തകുമാരി ചെങ്കൽ, വാർധക്യത്തിലും കൃഷി ഉപജീവനമാർഗമാക്കിയ ശബരിമുത്തൻ, നഴ്സ് വസന്തകുമാരി, നെയ്യാറ്റിൻകര താലൂക്കിലെ ആദ്യകാല വ്യാപാരി പീരുക്കണ്ണ് വഴിമുക്ക്, ശുചീകരണ തൊഴിലാളി ചന്ദ്രൻ, ഓട്ടോൈഡ്രവർ രവി (കൊച്ചുമണിയൻ), അഡ്വ. പ്രതാപചന്ദ്രൻ, ചരിത്രകാരൻ സി.വി. സുരേഷ്, കവികളായ ഡോ. ബിജു ബാലകൃഷ്ണൻ, എൻ.എസ്. സുമേഷ് കൃഷ്ണൻ, ഡി. അനിൽകുമാർ, കബഡി താരം ഉച്ചക്കട ബാബുജി, പരിമിതമായ സാഹചര്യങ്ങൾ അതിജീവിച്ച് മെഡിക്കൻ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സൂരജ് ഗോപി, നാടകനടൻ നെയ്യാറ്റിൻകര സനൽ, വയലിൻ വിദഗ്ധൻ പ്രഫ. സുബ്രഹ്മണ്യൻ, അനൗൺസർ ശ്രീകുമാരി വെള്ളായണി, സി.എസ്. അനിൽകുമാർ, സജിലാൽ എന്നിവർ പുരസ്കാരത്തിന് അർഹരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.