കൊല്ലം: മൈക്ക് പണിമുടക്കിയതിനാൽ ദേശീയ അധ്യാപക ദിനത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാൻ കൊല്ലം വിമല ഹൃദയ സ്കൂളിലെത്തിയ മന്ത്രിയുടെ പരിപാടി 15 മിനിറ്റോളം വൈകി. ചൊവ്വാഴ്ച രാവിലെ 10നാണ് പരിപാടി തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് മന്ത്രിയും ജനപ്രധിനിധികളും കൃത്യസമയത്തു തന്നെ സ്കൂളിലെത്തി. എന്നാൽ സ്വാഗതഗാനം, ഇൗശ്വര പ്രാർഥന എന്നിവ കഴിഞ്ഞപ്പോൾ സമയം 10.30 ആയി. തുടർന്ന് മന്ത്രിയടക്കമുള്ളവർ വേദിയിലെത്തി പരിപാടി തുടങ്ങാനൊരുങ്ങിയപ്പോഴാണ് മൈക്ക് പണിമുടക്കിയെന്നറിയുന്നത്. മൈക്കുകൾ മാറി മാറി പരീക്ഷിച്ചെങ്കിലും ശരിയായില്ല. തുടർന്ന് 15 മിനിറ്റ് കഴിഞ്ഞാണ് ശരിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.