വിളപ്പിൽ: അടുക്കളയിൽ . വിളപ്പിൽശാല വടക്കേ ജങ്ഷൻ വിളയിൽ ദേവീക്ഷേത്രത്തിന് സമീപം വി.പി ഹൗസിൽ പ്രസാദിെൻറ വീട്ടിലാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കള പൂർണമായി കത്തിനശിച്ചത്. ഇന്നലെ വെളുപ്പിന് മൂന്ന് മണിക്കായിരുന്നു അപകടം. പ്രസാദും മാതാവും ഭാര്യയും മക്കളും അകത്തെ മുറികളിൽ ഉണ്ടായിരുന്നെങ്കിലും അടുക്കള കത്തിയെരിയുന്നത് അറിഞ്ഞില്ല. പ്രസാദിെൻറ മാതാവ് പുറത്തിറങ്ങാൻ വാതിൽ തുറക്കവെയാണ് അടുക്കളയിൽ തീ പടരുന്നത് കണ്ടത്. അടുക്കളയുടെ ചുവരുകൾ അഗ്നിബാധയിൽ വിണ്ടു കീറി. ഗ്രൈൻറർ, മിക്സി, പാത്രങ്ങൾ തുടങ്ങിയവയെല്ലാം അഗ്നിക്കിരയായി. ഗ്യാസ് സിലിണ്ടറിൽ തീ പടർന്നെങ്കിലും പെെട്ടന്ന് കെടുത്താനായതിനാൽ പൊട്ടിത്തെറി ഒഴിവായി. കാലപ്പഴക്കത്തെ തുടർന്ന് ഫ്രിഡ്ജിനുണ്ടായ തകരാറാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു ലക്ഷം രുപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ചിത്രം: പൊട്ടിത്തെറിച്ച ഫ്രിഡ്ജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.