ഓച്ചിറ: ക്ലാപ്പന തോട്ടത്തിൽമുക്കിനടുത്തുള്ള ഇ.എം.എസ് സാംസ്കാരികവേദി വായനശാലക്ക് അജ്ഞാതർ തീയിട്ടു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. പുസ്തകങ്ങൾ കത്തി നശിച്ചു. സി.പി.എം നിയന്ത്രണത്തിലുള്ളതാണ് വായനശാല. അഞ്ചുമാസം മുമ്പ് ക്ലാപ്പന സി.പി.എം ലോക്കൽ കമ്മിറ്റി ഒാഫിസിന് നേരെയും ആക്രമണം നടന്നിരുന്നു. എന്നാൽ, പ്രതികളെ അറസ്റ്റ് ചെയ്തിരുന്നില്ല. വായനശാലക്ക് തീയിട്ട സംഭവത്തിൽ ഓച്ചിറ പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.