കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ ഉദ്ഘാടനം ചെയ്യും വർക്കല: 163ാമത് ശ്രീ നാരായണ ഗുരു ജയന്തി ആഘോഷങ്ങൾ ശ്രീ നാരായണ ധർമ സംഘം ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ ശിവഗിരിയിൽ ബുധനാഴ്ച ആചരിക്കുമെന്ന് ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ അറിയിച്ചു. രാവിലെ 7.15ന് ശിവഗിരി പാഞ്ചജന്യം ഓഡിറ്റോറിയത്തിനു മുന്നിലെ കൊടിമരത്തിൽ ശ്രീ നാരായണ ധർമ സംഘം ട്രസ്റ്റ് മുൻ പ്രസിഡൻറ് സ്വാമി പ്രകാശാനന്ദ പതാക ഉയർത്തും. 9.30ന് ജയന്തി സമ്മേളനം കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ ഉദ്ഘാടനം ചെയ്യും. ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിക്കും. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയവർ മുഖ്യാതിഥികളായി സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.