ശാസ്താംകോട്ട: തൂശനിലയിൽ ഉപ്പ് മുതൽ പാലട പ്രഥമൻ വരെയുള്ള വിഭവങ്ങൾ നിരന്നപ്പോൾ അത് ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസംഘത്തിന് രുചിയൂറുന്നൊരു ഓണക്കാലത്തിെൻറ തുടക്കമായി. ക്ഷേത്രത്തിലെ വാനരന്മാരെ പരിപാലിക്കുന്നതിനുള്ള സമിതി ഒരുക്കിയ ഓണസദ്യ 50ലധികം വാനരന്മാർ അച്ചടക്കത്തോടെ അകത്താക്കി. ഉപ്പേരിയും പപ്പടവും രണ്ട് തരം പായസങ്ങളും ചേർന്ന സദ്യക്ക് ഉപയോഗിച്ചത് ചമ്പാവരിയാണ്. ഉത്രാടദിവസമായ ഞായറാഴ്ച ഉച്ചക്ക് 11.30ഒാടെ ആരംഭിച്ച സദ്യ ഒന്നരമണിക്കൂറോളം നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.