ഉത്രാടപ്പാച്ചിലിൽ മനംനിറഞ്ഞ് നെയ്യാർ മേള

നെയ്യാറ്റിൻകര: ഉത്രാടപ്പാച്ചിലി​െൻറ തിക്കുംതിരക്കും നേരിട്ടറിയണമെങ്കിൽ നെയ്യാർ മേള സന്ദർശിക്കണം. മഴയുടെ സാധ്യത വകവെക്കാതെ ജനം ഞായറാഴ്ച മേളയിൽ ഇരച്ചുകയറി. മേളയിലെ ചിരിക്കാത്ത മനുഷ്യനുചുറ്റും കൂടിനിന്ന് തങ്ങളാലാവുംവിധം കോമാളിത്തരങ്ങൾ കാട്ടി അദ്ദേഹത്തെ ചിരിപ്പിക്കാൻ ആളുകൾ തിരക്ക് കൂട്ടി. ചിരിക്കാത്ത മനുഷ്യൻ ചിരിച്ചാൽ ചിരിപ്പിക്കുന്ന ആളിന് കിട്ടുന്നത് അഞ്ച് ലക്ഷം രൂപയാണ്. തട്ടകത്തിൽ കൂട്ടായി അദ്ദേഹത്തി‍​െൻറ ആറാം ക്ലാസിൽ പഠിക്കുന്ന മകൻ ഗോകുൽ ഒപ്പമുണ്ട്. മെഡിക്കൽ എക്സിബിഷൻ കാണാനും അവിടെ പ്രദർശിപ്പിക്കുന്ന തൈറോയ്ഡി​െൻറയും കാൻസറി​െൻറയും മറ്റും ശസ്ത്രക്രിയകളുടെ വിഡിയോ കാണാൻ കുട്ടികളാണ് തിരക്ക് കൂട്ടുന്നത്. ചക്ക എന്ന ഒരൊറ്റ സാധനം കൊണ്ട് തയാറാക്കിയ 202 ഇനം വിഭവങ്ങളാണ് വിശാലമായ സ്റ്റാളിൽ ഭക്ഷണേപ്രമികളെ കാത്തിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.