പ്രതിപക്ഷ വനിത കൗൺസിലർമാർ കോർപറേഷൻ ഓഫിസിന് മുന്നിൽ പന്തംകത്തിച്ച് പ്രതിഷേധിച്ചു

കൊല്ലം: തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച്‌ കൊല്ലം കോർപറേഷനിലെ . രണ്ട് വർഷമായി പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളിൽ തെരുവ് വിളക്ക് പ്രകാശിക്കുന്നില്ലെന്ന് കൗൺസിലർമാർ പറയുന്നു. കൊല്ലം കോർപറേഷനിൽ ആകെ 55 ഡിവിഷനാണുള്ളത്. ഒരു വാർഡിലേക്ക് ഏകദേശം 600 ഓളം ട്യൂബ് ലൈറ്റുകളാണ് വേണ്ടത്. ഭരണപക്ഷ കൗൺസിലർമാരുടെ വാർഡുകളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുകയും പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളിൽ വിളക്കുകൾ നൽകാറില്ലെന്നും കൗൺസിലർമാർ പറഞ്ഞു. വാർഡുകൾ കൂരിരിട്ടിലാണെന്നും ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെയാണ് കോർപറേഷന് മുന്നിൽ പ്രതിഷേധിക്കാൻ കാരണം. കൗൺസിലർമാരായ ഉദയസുകുമാരൻ, മീനാകുമാരി, ലൈലാ കുമാരി, ശാന്തിനി ശുഭദേവൻ, സോണിഷാ, മീനുലാൽ, റീനാ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.